പാരീസ്: നാലാം സീഡായ സ്പെയിനിന്റെ റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം.ഫൈനലില്‍ നദാല്‍ മൂന്നാം സീഡായ വാവ്റിങ്കയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ഇതു പത്താം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ കിരീടമണിയുന്നത്.
തുടക്കം മുതല്‍ പൊരുതിക്കളിച്ച നദാല്‍ 6-2,6-3,6-1 നാണ് ജയിച്ചുകയറിയത്. വാവ്റിങ്കയ്ക്ക് രണ്ടാം സെറ്റില്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.
റായന്‍ ഹാരിസണ്‍ – മൈക്കിള്‍ വീനസ് സഖ്യം പുരുഷ ഡബിള്‍സ് കിരീടം നേടി.
ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് സാന്റിയാഗോ ഗോണ്‍സാല്‍വസ്- ഡൊണാള്‍ഡ് യംഗ് ടീമിനെ പരാജയപ്പെടുത്തി. സ്കോര്‍ 7-6 (5), 6-7(4), 6-3. മത്സരം രണ്ടുമണിക്കൂര്‍ 14 മിനിറ്റ് നീണ്ടു.
വനിതകളുടെ ഡബിള്‍സില്‍ ഒന്നാം സീഡായ ബെത്താനി മാറ്റെക്ക് സാന്ഡ്സും ലൂയിസ് സഫറോവയും ചേര്‍ന്ന സംഖ്യം കിരീടം ചൂടി.ഫൈനലില്‍ അവര്‍ ആഷ്ലി ബാര്‍ട്ടി- കാസി ഡല്ലക്ക ടീമിനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 6-2,6-1
ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണിലും ഈ സഖ്യം ഡബിള്‍സ് കിരീടം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: