ചക്കരക്കല്‍: അഞ്ചരക്കണ്ടി പാളയം മുത്തപ്പന് ക്ഷേത്രപരിസരത്ത് താമസിക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീട്ടുവരാന്തകളില്‍ രക്തം ഒഴുക്കിയ നിലയില്‍. യദുനിവാസില് സജീവന്, കുന്നുപുറത്ത് പ്രസൂണ്‍ എന്നിവരുടെ വീട്ടു വരാന്തകളിലാണ് രക്തം ഒഴുക്കിയ നിലയില്‍ കാണപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ വീടിന്റെ വാതില്‍ തുറന്നപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബിജെപി പാളയം ബൂത്ത് പ്രസിഡണ്ട് ഇത് സംബന്ധിച്ച് ചക്കരക്കല്‍ പോലീസില്‍ പരാതി നല്കി. ഇത്തരം കാടത്തം നിറഞ്ഞ പ്രവൃത്തികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. ബിജെപി, ആര്‍എസ്എസ് നേതാക്കളായ കെ.പി.ഹരീഷ് ബാബു, കെ.രാജു, എ.വിനോദ് എന്നിവര്‍ അതിക്രമത്തിനിരയായ വീടുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: