കോട്ടയം: ദേശീയ ദുരന്ത നിവാരണ സേനയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ദുരന്തനിവാരണ ബേധവല്‍ക്കരണ ക്ലാസ്സുകള്‍ നാളെ തുടങ്ങും.താലൂക്ക്് തലങ്ങളില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്.
കാലവര്ഷത്തോടനുബന്ധിച്ചുണ്ടാകാനിടയുള്ള ദുരന്തങ്ങളുള്‍പ്പെടെയുള്ള വിവിധ തരം ദുരന്ത സാഹചര്യങ്ങളില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തങ്ങള്‍, സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനം നല്‍കുന്നതിന് ദേശീയ ദുരന്ത നിവാരണ സേനയിലെ വിദഗ്ധര്‍ ക്ലാസ്സ് നയിക്കും.മീനച്ചില്‍ താലൂക്കിലെ ക്ലാസ്സ് നാളെ രാവിലെ 10.30 മുതല്‍ പാല സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളിലും, ചങ്ങാനാശ്ശേരിയില്‍ 14 ന് ഉച്ചയ്ക്ക 2 മുതല്‍ എസ്.ബി.ഹയര്‍ സെക്കണ്ടറി സ്കൂളിലും നടക്കും. കാഞ്ഞിരപ്പള്ളിയില്‍ 15ന് ഉച്ചയ്ക്ക 1.30 മുതല്‍ മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിലും, കോട്ടയത്ത് 16 ന് ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ മാന്നാനം കെ.ഇ സ്കൂളിലും നടക്കും. , വൈക്കത്ത് 17 ന് രാവിലെ 10.30 മുതല്‍ എസ്.എം.എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലും (ആശ്രമം) നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: