കോഴിക്കോട്: ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം തുടരുന്നു. ശനിയാഴ്ച രാത്രി വൈകിയും വിവിധ ഭാഗങ്ങളില്‍ അക്രമം ഉണ്ടായി.
ബാലുശ്ശേരി, കണ്ണാടിപ്പൊയില്‍ പിണ്ടംനീക്കിയില്‍ ശശികുമാറിനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ച് കിണറിലെറിഞ്ഞു. ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ ബാലുശ്ശേരിയില്‍ സര്‍വ്വകക്ഷി സമാധാന യോഗം നടക്കുന്നതിനിടെ കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന്റെ വീട് ഒരു സംഘം സിപിഎമ്മുകാര്‍ വളഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു.
സംഭവത്തില്‍ ബിജെപി നിയോജകമണ്ഡലം സമിതി ശക്തമായി പ്രതിഷേധിച്ചു. പ്രദേശത്തെ ആര്‍എസ്എസ്, ബിജെപി ഓഫീസുകള്‍ പൂര്‍ണ്ണമായും തകര്‍ത്ത സിപിഎമ്മുകാര്‍ ശാരീരിക അക്രമത്തിലേക്ക് തിരിഞ്ഞതിന്റെ സൂചനയാണ് ശശികുമാറിന് നേരെ ഉണ്ടായ വധശ്രമമെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വടകര: വടകരയില്‍ ശനിയാഴ്ച രാത്രിയും വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. ബിജെപി പ്രവര്‍ത്തകരായ പഴങ്കാവിലെ വണ്ണത്താന്കണ്ടിയില് പ്രമോദ്, കക്കാട്ട് രാഘവന് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ അക്രമമുണ്ടായത്. പ്രമോദിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബിജെപി നേതാക്കളായ എം.സി. ശശീന്ദ്രന്, വട്ടക്കണ്ടി മോഹനന്, കെ.കെ. ഗോ പിനാഥന്‍, ആര്.എം. കുമാര ന്, ബബീഷ് ഉണ്ണികുളം, എളമ്പിലാശ്ശേരി പ്രകാശന്, സത്യന് കുറുമ്പൊയില്‍, പ്രസാദ് എന്നിവര്‍ ശശികുമാറിനെ ആശുപത്രിയില്‍ സന്ദര് ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: