കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാ അധ്യാപകന് റിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെയും സ്ഥലം എംഎല്‍എ എന്‍.എ.നെല്ലിക്കുന്നിന്റെയും അറിവോടും സമ്മതത്തോടും കൂടിയാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ബി.ഷിബിന്‍ തൃക്കരിപ്പൂര്‍ പ്രസ്ഥാവനയില്‍ ആരോപിച്ചു. കൊല ചെയ്തത് ആരാണെന്ന് പോലീസ് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ കൊലപാതകം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെച്ച് ജില്ലയിലെ മുസ്ലിം ലീഗില്‍ നിന്നുണ്ടായിട്ടുള്ള കൊഴിഞ്ഞു പോക്കും അസ്വാരസ്യങ്ങളും ഇല്ലാതാക്കാന്‍ ഈ അവസരം മുതലെടുക്കുകയാണ്. അക്രമത്തിനും പൊതുമുതല്‍ നശിപ്പിക്കുന്നതിനും ഹൈന്ദവ ആരാധനാലയങ്ങള്‍ അക്രമിക്കുന്നതിനും ലീഗ് നേതൃത്വ്തതിന്റെ സമ്മതവും സഹായവുമുണ്ടായിട്ടുണ്ട്. അക്രമം ജില്ല മുഴുവന്‍ വ്യാപിക്കുമ്പോള്‍ അത് തടയാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം എസ്.പി ഓഫീസ് ഉപരോധിക്കുകയും മറ്റും ചെയ്ത് അക്രമണത്തിന് പ്രോത്സാഹനം നല്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെയും എംഎല്‍എയുടെയും ഭാഗത്തു നിന്നുമുണ്ടായത്. ഹൈന്ദവ ആരാധനാലയങ്ങളും, വീടുകളും, വാഹനങ്ങളും, സ്ഥാപനങ്ങളും എറിഞ്ഞ് തകര്‍ത്ത് ജില്ലയില്‍ ഒരു മതവര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും അന്വേഷണത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ച് പ്രതികളെ ഉടന്‍ പിടികൂടാന്‍ തയ്യാറാകണം. അക്രമണത്തിന് നേതൃത്വം നല്‍കുന്നത് ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഹൈന്ദവ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ ഭാരണകൂടം തയ്യാറാകണം. ഇനിയും ഹൈന്ദവ വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ അക്രമുണ്ടായാല്‍ ഹൈന്ദവ വിശ്വാസികളെയും സംഘടനകളെയും സംഘടിപ്പിച്ച് ജനാധിപത്യ രീതിയില്‍ ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ഷിബിന്‍ തൃക്കരിപ്പൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: