പാലക്കാട് : ജില്ലയില്‍ 24.35കിലോ പുകയില പൊടിയാണ് എക്സൈസ് മാസങ്ങള്‍ക്കിടെ പിടികൂടിയത്. എന്ബിപിഎസ് കേസില്‍ 18 വയസിന് താഴെയുള്ള 20 കുട്ടികളാണ് അറസ്റ്റിലായത് ഇതില്‍ നെന്മാറയില് നിന്നുള്ള മൂന്ന് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികളെ കോടതി നിര്‍ദ്ദേശ പ്രകാരം 15 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ബാലഭവനിലേക്കയച്ചു.
11844പാക്കറ്റ് ഹാന്‍സും പിടികൂടി. ലഹരിക്കായി മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് 133 മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിക്കുകയുണ്ടായി. കള്ളില്‍ കൂടുതല്‍ ലഹരിക്കായി മിശ്രിതങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് 950 ലിറ്റര്‍ കള്ള് പരിശോധനക്കായി പങ്കെടുത്തു.
ആഡംബരജീവിതം കൊതിക്കുന്ന വിദ്്യാര്ത്ഥികളാണ് ഇത്തരം മേഖലയിലേക്ക് കടന്നുവരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ പെണ്‍കുട്ടികളിലും മദ്യ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. നഗരത്തിലെ പ്രത്യേക ഇടങ്ങളിലും അതിര്‍തി പ്രദേശങ്ങളിലുമാണ് ഇവ കൂടുതലും ലഭിക്കുന്നത്. ഇരുചക്രവാഹനങ്ങളിലാണ് ഇവ കൂടുതലായും കടത്തുന്നത്.
15ഗ്രാം കഞ്ചാവ് സുരക്ഷിത സ്ഥാനത്തെത്തിച്ചാല്‍ 500രൂപയാണ് പ്രതിഫലം. ജില്ലയില്‍ 871 ലഹിരി അബ്കാരി കേസുകളിലായി 878 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഞ്ചാവ് മയക്കുമരുന്ന് പ്പനക്കുമായി 1849പേര്‍ക്കെതിരെ കേസെടുത്തു ഇവരില്‍ നിന്നും 200രൂപാവീധം പിഴയീടാക്കി. 108.9ലിറ്റര്‍ ചാരയം 9341ലിറ്റര്‍ വാഷ്, കേരളനിര്മിതമായ 2648ലിറ്ററും, തമിഴ്നാട് നിര്‍മിതമായ 66 ലിറ്ററും പിടിച്ചു.
389ലിറ്റര്‍ ബിയറും 1795ലിറ്റര്‍ കള്ളും പിടികൂടി.മയക്കുമരുന്നിനായി ഇക്കാലയളവിനുള്ളില്‍ 85.965കിലോ കഞ്ചാവാണ് പിടികൂടിയത്. മയക്കുമരുന്നിനായി ഉപയോഗിക്കുന്ന 459ഗുളികകളും പിടിച്ചെടുത്തു. 174കഞ്ചവ് ചെടികള്‍ കണ്ടെടുത്തു. എന്ബിപിഎസ് കേസില്‍ പിടിയിലായ വാഹനങ്ങളുടെ എണ്ണം പതിനെട്ടാണ്. അബ്കാരി വാഹനങ്ങള്‍ 35എണ്ണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: