കല്ലടിക്കോട് : സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യവഹാരം വിദ്യാര്‍ത്ഥികളെ കാര്‍ന്നുതിന്നുന്നു .ഒട്ടുമിക്ക ഹൈസ്കൂളുകളിലും ലഹരിയുടെ ഉപയോഗം നടക്കുന്നുണ്ട് കൂടുതലും പരിസരത്തെ ചെറിയ പെട്ടി കടകളെ കേന്ദ്രീകരിച്ചാണ് ഇതിനെല്ലാമായി ചില സങ്കേതങ്ങള്‍ തന്നെ ഉണ്ട്.
കഴിഞ്ഞ അദ്ധ്യേന വര്‍ഷത്തില്‍ ലഹരിയുടെ ഉപയോഗത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ പലതും ഉണ്ടായിട്ടും വ്യക്തമായ നടപ്പടി എടുക്കാന്‍ പല സ്കൂളിലെ അദ്ധ്യാപകരും തയ്യാറാകുന്നില്ല വിദ്യാര്‍ത്ഥികളുടെ ഭാവിയും. വിദ്ധ്യാത്ഥികളുടെ പിന്നണിയിലുള്ളവരുടെ രാഷ്ട്രീയ പിന്‍ബലവും പാര്‍ട്ടി പ്രവര്‍ത്തകരുടെ മാനം കാക്കാനും സ്കൂളിന്റെ പേര് പോകാതിരിക്കാനും ഒതുക്കി തീര്‍ക്കുക എന്നതാണ് സത്യം.
കഴിഞ്ഞ അദ്ധ്യേന വര്‍ഷങ്ങളില്‍ അവസാന മാസങ്ങളിലായാണ് കരിമ്പ സ്കൂളില്‍ ഹാന്‍സ് വെച്ച് ക്ലാസില്‍ കയറിയ നാലു വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ പിടിച്ചിരുന്നു കൂടുതല്‍ അന്വേഷണത്തില്‍ സ്കൂളിലെ ശുചീമുറിയുടെ ചുമരുകളില്‍ ദ്വരങ്ങളുണ്ടാക്കി കവറുകളിലാക്കി സൂക്ഷിക്കുന്നത് കണ്ടെത്തി.
ഈ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയെങ്കിലും സമൂഹത്തിലെ ഉന്നതരുടെ മക്കളായതിനാല്‍ കൗണ്‍സലിങ് പോലും നടത്താതെ ഒതുക്കി തീര്‍ത്തും അടുത്ത കാലത്തായി എട്ടിലും ഒമ്പതിലും പഠിക്കുന്ന തച്ചംമ്പാറ സ്കൂളിലെ വിദ്യാര്‍ത്ഥികളായ കുറച്ചു പേരെ കാല് നിലത്തുറക്കാത്ത തരത്തില്‍ ലഹരി ഉപയോഗിച്ച് നാട്ടുകാര്‍ കണ്ടെത്തി ഇവരെ അദ്ധ്യാപകരെ ഏല്പിച്ചു കൗണ്‍സലിങ് നടത്തിയെങ്കിലും ലഹരിയുടെ ഉറവിടം കണ്ടെത്താനായില്ലെന്ന് അദ്ധ്യാപകര്‍ പറഞ്ഞു.
പുലാപ്പറ്റ ഹൈസ്കൂളിലും സ്ഥിതി വ്യത്യസ്ഥമല്ല. പകുതി ലഹരിയില്‍ പിന്‍ബഞ്ചിലിരുന്ന പലരെയും പിടികൂടിയിട്ടുണ്ട് സ്കൂളിനു പരിസരത്തെ ചെറിയ കടയുടെ മറവിലാണ് ഇവ വിതരണം നടക്കുന്നത് എന്നു മനസിലാക്കിയ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആ വ്യക്തികെതിരെ പ്രതിഷേധിച്ചിരുന്നു എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഇതിനനുകൂലമായി നിന്ന് സ്കൂളില്‍ നടന്ന ഫുട്ബാള്‍ കളിയുടെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി സ്ഥലത്ത് മാസങ്ങളോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
മാത്രമല്ല മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് ചിലര്‍ ബൈക്കില്‍ എത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത് എന്ന ആരോപണം ഉണ്ടായിരുന്നും സംശയം തോന്നിയ ഒരാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും അതി വിദഗ്ധമായി മുങ്ങി.
രക്ഷിതാക്കള്‍ ആശങ്കയിലാണ് വിദ്യാഭ്യാസത്തില്‍ മുന്നിലാണെങ്കിലും വിദ്യാര്‍ത്ഥികള്‍ ലഹരിയുടെ വലയില്‍ അകപ്പെടുന്നതിന് ആശങ്കയിലാണ് പലരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: