കാഞ്ഞങ്ങാട്: സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിലേക്ക് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നടപ്പാത കോണ്‍ഗ്രീറ്റ് ചെയ്ത് റോഡ് നിര്‍മ്മാണം വിവാദമാകുന്നു. രാജാ റോഡില്‍ രാജാസ് ക്ലീനിക്ക് തൊട്ട് കെകെഡിസി ഓഫീസിലേക്കുള്ള കേവലം ഇരുന്നൂറ്റി അമ്പത് മീറ്റര്‍ മാത്രം നീളമുള്ള ഈ നടപ്പാത വീതി കൂട്ടാന്‍ 12,80,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നിലവില്‍ വാഹനം കടന്നു പോകാതെ യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ മാത്രം പാകത്തില്‍ സിമന്റ് പാകിയതിന് മുകളില്‍ തന്നെയാണ് ഇപ്പോള്‍ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ പണിയാന്‍ നീക്കമാരംഭിച്ചത്. സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസും സിഐടിയു ഏരിയാകമ്മറ്റി ഓഫീസും സ്ഥിതിചെയ്യുന്ന എന്‍ ജി സ്മാരക മന്ദിരത്തിലേക്ക് വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയില്ല. ഇതിനു സൗകര്യമൊരുക്കാനാണ് സിപിഎം നിയന്ത്രണത്തിലുള്ള നഗരസഭാ ഭരണകൂടം തിടുക്കപ്പെട്ട് റോഡ് നിര്‍മ്മാണം തുടങ്ങിയത്.
ഈ റോഡിന് സിപിഎം ഓഫീസിന് സമീപത്തേക്ക് മാത്രമേ വീതി കൂട്ടാന്‍ കഴിയു. കോണ്‍ഗ്രീറ്റ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് മുമ്പ് നാട്ടുകാരുടെ ഒരു യോഗം വിളിച്ച് ചേര്‍ത്തിരുന്നു. പണി ആരംഭിക്കുമ്പോള്‍ നാട്ടുകാരുമായും നഗരസഭാ കൗണ്‍സിലര്‍മാരുമായും ആലോചിക്കണെന്നും ഏതു തരത്തില്‍ നിര്‍മ്മാണം നടത്തണമെന്നും വിശദമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നുവെങ്കിലും റോഡ് കടന്നു പോകുന്ന രണ്ട്, മൂന്ന് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരോട് പോലും ആലോചിക്കാതെ ഇന്നലെ രാവിലെ തിടുക്കപ്പെട്ടു കൊണ്ടാണ് നടപ്പാത വീതി കൂട്ടി കോണ്‍ഗ്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചത്.
പെരുമഴയത്ത് തിടുക്കപ്പെട്ടു കൊണ്ട് കോണ്‍ഗ്രീറ്റ് പണി ആരംഭിച്ചാല്‍ ഇത് പൊളിഞ്ഞു പോകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ക്ക് ഇതുകൊണ്ട് ഗുണമുണ്ടാകില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: