ലണ്ടന്‍: നാഗാ ഭീകര സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിമ്മിന്റെ (എന്എസ്സിഎന്-കെ) തലവന്‍ ഷങ്വാങ് ഷങ്യുങ് ഖപ്ലങ് അന്തരിച്ചതോടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകര ഭീഷണികളില്‍ മാറ്റമുണ്ടായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു.
നാഗാ ഭീകരവാദി സംഘടനകളില്‍ കേന്ദ്ര ചര്‍ച്ചകള്‍ക്ക് വിസമ്മതിച്ച വിഭാഗമാണ് എന്എസ്സിഎന്-കെ. പതിറ്റാണ്ടുകളോളം ഇന്ത്യയിലേയും മ്യാന്മറിലേയും പ്രദേശങ്ങള്‍ മോചിപ്പിച്ച് സ്വതന്ത്ര രാഷ്ട്രത്തിനായി സായുധ പോരാട്ടം നടത്തുന്ന സംഘടനയാണിത്. എഴുപത്തേഴുകാരനായ ഖപ്ലങ് ആയിരുന്നു ഇതിന്റെ തലവന്‍.
സമാധാന ചര്‍ച്ചകള്‍ ഇനി സാധ്യമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. അക്രമം വെടിഞ്ഞാല്‍ നാഗാ സംഘടനകളെ പുനരധിവസിപ്പിക്കുമെന്നും റിജിജു പറഞ്ഞു. രാഷ്ട്രത്തിന്റെ മുഖ്യധാരയിലേയ്ക്ക് മടങ്ങി വരണമെന്നും എന്എസ്സിഎന്-കെയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: