ലണ്ടന്‍: ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ നിന്നുണരാത്ത ബ്രിട്ടന് ഇപ്പോഴും പരിഭ്രാന്തിയുടെ നിഴലില്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നിന്ന് അധികം അകലെയല്ലാത്ത വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലെ ആക്രമണത്തില്‍ ഭീകരനുള്‍പ്പെടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതോളം പേര് പരിക്കേറ്റ് ചികിത്സയില്‍. ഇതില്‍ ഏഴു പേരുടെ നില ഗുരുതരം. ഖാലിദ് മസൂദ് (52) ആണ് ആക്രമണം നടത്തിയതെന്നു തിരിച്ചറിഞ്ഞതായി ലണ്ടന്‍ പോലീസ് അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആമഖ് വാര്‍ത്താ ഏജന്‍സിയിലൂടെ ഐഎസ്സിന്റെ പ്രസ്താവന പുറത്തുവന്നു. ലണ്ടനില്‍ പോലീസ് വെടിവച്ചു കൊന്നത് ഐഎസ്സിന്റെ പോരാളിയെയാണ് എന്നായിരുന്നു പ്രസ്താവന. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഭീകരാക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തില്‍ ലണ്ടന്‍ ആക്രമണം. ആക്രമണം നടത്തിയ ഭീകരനെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണം ആസൂത്രണം ചെയ്യുന്നതിന്റേയും നടപ്പാക്കുന്നതിന്റേയും പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നു കരുതുന്ന ഏഴു പേരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വെടിവച്ചു വീഴ്ത്തിയ അക്രമി പിന്നീട് ആശുപത്രിയിലാണ് മരിച്ചതെന്നും റിപ്പോര്‍ട്ട്.
ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ ഭീകരന് പിന്നീട് പാര്‍ലമെന്റിനു പുറത്ത് പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കോമ്പൗണ്ടില്‍ കടക്കാന്‍ ശ്രമിച്ചു. അപ്പോഴേക്ക് പോലീസ് ഇയാളെ വെടിവച്ചു വീഴ്ത്തി. കെയിത്ത് പാമര്‍ എന്ന ഈ പോലീസുകാരന് പിന്നീട് മരണത്തിനു കീഴടങ്ങി. കാറില്‍ നിന്ന് കത്തിയുമായി പുറത്തിറങ്ങിയ അക്രമി കാറിനടുത്തേക്ക് വന്ന പോലീസുകാരനെ കുത്തുകയായിരുന്നു. പാലത്തില്‍ കാര്‍ ഓടിച്ചു കയറ്റിയപ്പോഴാണ് മറ്റുള്ളവര്‍ കൊല്ലപ്പെട്ടത്. കാര്‍ ഇടിക്കാതിരിക്കാന്‍ ചിലര്‍ പാലത്തില്‍ നിന്നു വെള്ളത്തിലേക്കു ചാടി.
പ്രധാനമന്ത്രി തെരേസ മെയും ഇരുനൂറോളം എംപിമാരും പാര്ലമെന്റിലുള്ളപ്പോഴായിരുന്നു സംഭവം. ഭീകരനെ വധിച്ചതിനു ശേഷമാണ് ഇവരെ പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തേക്കു വിട്ടത്. പാലത്തില്‍ ഒരു പോലീസുകാരനും മൂന്നു കാല്‍നടക്കാരുമാണ് മരിച്ചത്. മൂന്നു പോലീസുകാര്‍ക്കും ഫ്രാന്‍സ്, റൊമേനിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുമുള്ള ടൂറിസ്റ്റുകളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. അക്രമം നടത്തിയത് ബ്രിട്ടീഷുകാരന് തന്നെയെന്ന് സൂചന.
ബ്രിട്ടിഷ് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നാണ് പ്രധാനമന്ത്രി മെ ആക്രമണത്തോടു പ്രതികരിച്ചത്. തലസ്ഥാന നഗര ഹൃദയത്തെയാണ് അവര്‍ ആക്രമിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒന്നിക്കുന്നയിടം ആക്രമണത്തിനു തെരഞ്ഞെടുത്തതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. പക്ഷേ, അത്തരം നീക്കങ്ങള്‍ വിജയിക്കില്ല, മെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: