വൈപ്പിന്‍: ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പുതുവൈപ്പ് പതിനെട്ടാം വാര്‍ഡില്‍ തോണിപ്പാലത്തിനു സമീപം കണക്കപറമ്പില്‍ രാജന് മകന് ബിജുവിന്റെ വീട് തകര്‍ന്നു. ഓടു വീഴുന്ന ശബ്ദം കേട്ട് ബിജു കുട്ടികളെയും ഭാര്യയെയും വിളിച്ചു പുറത്തേക്ക് ഓടിയതിനാല്‍ ആളപായമില്ല.
കൂലിപ്പണിക്കാരനായ ബിജുവും ഭാര്യയും രണ്ടു കുട്ടികളും താമസിക്കാന്‍ മറ്റൊരിടമില്ലാത്ത അവസ്ഥയിലാണ്. വാര്‍ഡ് മെമ്പര്‍ നളിനി സുഗതനും ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്. കൈലാസന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് നിധിന് പള്ളത്ത്, രോഹിത്ത് റോഷന്, മിഥുന്, സഞ്ചയ് എന്നിവരടങ്ങുന്ന സ്ഥലം സന്ദര്‍ശിച്ചു. എത്രയും വേഗം സഹായം ലഭ്യമാക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: