വത്തിക്കാന്‍: എട്ടു ലക്ഷത്തോളം ജനങ്ങളുടെ ജീവനെടുത്ത റുവാണ്ട കൂട്ടക്കൊലയില്‍ കത്തോലിക്കാ സഭയ്ക്കുള്ള പങ്കിന് മാര്‍പ്പാപ്പ മാപ്പു ചോദിച്ചു. 1994ല്‍ നൂറു ദിവസത്തെ കലാപത്തില്‍ കന്യാസ്ത്രീകള്‍ക്കും പാതിമാര്ക്കും പങ്കുണ്ടെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. റുവാണ്ടയില്‍ സന്ദര്ശനത്തെത്തിയപ്പോഴാണ് പോപ്പ് ഫ്രാന്‍സിസ് മാപ്പു പറഞ്ഞത്.
കൂട്ടക്കൊലയില്‍ സഭയുടേയും സഭാംഗങ്ങളുടേയും പാപത്തിനും വീഴ്ചയ്ക്കും മാപ്പു പറയുന്നു എന്നായിരുന്നു പോപ്പിന്റെ പ്രസ്താവന. ഈ സംഭവം കത്തോലിക്കാ സഭയുടെ മുഖം വികൃതമാക്കിയെന്നും പോപ്പ് പറഞ്ഞു.
1994ല്‍ അന്നത്തെ റുവാണ്ടന്‍ പ്രസിഡന്റ് ജുവനെല്‍ ഹാബിയാരിമാനയുടെ മരണത്തിനു തൊട്ടു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ജുവനെല്‍ സഞ്ചരിച്ചിരുന്ന വിമാനം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഹുതു വംശത്തില്‍പ്പെട്ട ജുവനെലിന്റെ മരണത്തില്‍ രോഷം പൂണ്ട ഹുതു തീവ്രവാദികള്‍ മറ്റു വംശക്കാരെ കൊന്നൊടുക്കുകയായായിരുന്നു. തുത്്സിസ് വംശവും സമാധാന വാദികളായ ഹുതു വിഭാഗവുമാണ് ആക്രണത്തിന് ഇരയായത്. തലസ്ഥാന നഗരമായ കിഗലിയില്‍ നിന്ന് കലാപം രാജ്യമാകെ വ്യാപിച്ചു.
നിരവധി കന്യാസ്ത്രീകളും പാതിരിമാരും കൂട്ടക്കൊലയ്ക്ക് കൂട്ടു നിന്നു. കത്തോലിക്കാ പള്ളികളില്‍ അഭയം തേടിയെത്തിയ നിരവധി ജനങ്ങളെ പള്ളിക്കുള്ളില്‍ കശാപ്പു ചെയ്തു. തരാരാ പള്ളിക്കുള്ളിലിട്ട് അയ്യായിരം പേരെയാണ് കൊന്നത്. ഈ പള്ളിയിപ്പോള്‍ കലാപത്തിന്റെ ദുരന്ത സ്മാരകമാണ്. കലാപകാരികളെ ഭയന്ന് പള്ളികളിലേക്ക് ഓടിയെത്തിയ സ്ത്രീകള്‍ അവിടെ വെച്ച് ബലാത്സംഗത്തിനിരകളായി.
കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബൂണലിന്റെ 2005ലെ റിപ്പോര്‍ട്ടില്‍ കലാപത്തിനു പിന്തുണ നല്കിയ പാതിരിമാരുടേയും മുതിര്‍ന്ന വികാരികളുടേയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു.
റുവാണ്ടയുടെ പ്രസിഡന്റ് പോള്‍ കഗാമെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പോപ്പ് ഫ്രാന്‍സിസ് കുറ്റം സമ്മതിച്ച് മാപ്പു ചോദിച്ചത്. ആ കാലത്ത് പാതിരിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും സംഭവിച്ച തെറ്റ് സമ്മതിക്കുന്നു. സഭയുടെ പേരിന് വലിയ കളങ്കമാണുണ്ടാക്കിയത്, മാര്‍പ്പാപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: