മോണ്ടി വിഡിയോ: ലോക ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി മുന്‍ ചാമ്പ്യന്മാരായ ബ്രസീലും അര്‍ജന്റീനയും ലോകകപ്പ് യോഗ്യത നേടി. നെയ്മറിന്റെ ബ്രസീല്‍ 4-1 നാണ് ഉറുഗ്വേയെ വീഴ്ത്തിയത്. അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചിലിയെ മറികടന്നത്. കൊളംബിയയും ജയം നേടിയപ്പോള്‍ ഇക്വഡോര്‍ പരാഗ്വേയോട് തോറ്റു.
അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ 30 പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായാണ് യോഗ്യത നേടിയത്. ഒമ്പതു മത്സരങ്ങളില്‍ അവര്‍ വിജയം കുറിച്ചു. തോറ്റെങ്കിലും 23 പോയിന്റുമായി ഉറുഗ്വേ രണ്ടാമതുണ്ട്. 22 പോയിന്റുള്ള അര്‍ജന്റീന മൂന്നാമതാണ്.
അഞ്ചാമതുള്ള ഇക്വഡോര്‍ ഏഴാമത് നില്ക്കുന്ന പരാഗ്വേയോട് 21 നാണ് തോറ്റത്. ആറാം സ്ഥാനത്തുള്ള ചിലിയും ഇക്വഡോറും തമ്മിലായിരിക്കും യഥാര്‍ത്ഥ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: