ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജ് അക്രമി ബ്രിട്ടനിലെ വിംബിള്‍ഡണ്‍ സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലിക്ക് കയറാൻ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തില്‍ അറസ്റ്റിലായ പാക് പൗരന്‍ ഖുരം ഭട്ടിനെക്കുറിച്ചാണ് വെളിപ്പെടുത്തല്‍.
ദി ടെലഗ്രാഫ് ദിനപത്രത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിംബിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നത് കമ്പനിയിലാണ് അക്രമി ജോലിയില്‍ പ്രവേശിക്കാന്‍ ലക്ഷ്യം വച്ചിരുന്നത്. ജൂണ്‍ അവസാനമാണ് ഇന്‍റര്‍വ്യൂ നടത്താന്‍ നിശ്ചയിച്ചിരുന്നത്. മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സ്ഫോടനത്തിന് പിന്നാലെ ടെന്നീസ് ടൂര്‍ണ്ണമെന്‍റാണ് ആക്രമണം നടത്താന്‍ നിശ്ചയിച്ചിരുന്നതെന്നാണ് സൂചനകള്‍.
നേരത്തെ ബ്രിട്ടനിലെ അധോലോകത്ത് പ്രവര്‍ത്തിച്ച ഭട്ട് ഒക്ടോബറില്‍ പുറത്തുവരികയായിരുന്നു. ഇതോടെ ഇയാള്‍ ഭീകര വിരുദ്ധ പോലീസിന്‍റേയും എം15ന്റെയും അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. വെസ്റ്റ് മിനിസ്റ്റര്‍ സ്റ്റേഷനിലും ജോലിയ്‌ക്ക് ശ്രമിച്ചിരുന്നുവെന്ന് ടെലഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവരം ലഭിച്ചതോടെ ബ്രിട്ടനിലെ ഭീകരവിരുദ്ധ സ്ക്വാഡും പോലീസും സുരക്ഷാ കമ്പനിയിൽ ജോലിയ്‌ക്ക് ശ്രമിച്ചത് എന്തിനാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
















