മംഗലാപുരം: ന്യൂനപക്ഷ മോര്‍ച്ച കര്‍ണ്ണാടക യൂണിറ്റ് ഉപാധ്യക്ഷന്‍ റഹീം ഉച്ചിലിന് വധഭീഷണി. ഇതിനു പുറമേ സാമൂഹ്യമാധ്യമങ്ങളിലും ഭീഷണിയുണ്ട്. റഹീം മതംമാറി ഹിന്ദുവാകാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളുടെ പേരിലാണ് ഭീഷണി.
മംഗലാപുരം സ്വദേശിയായ റഹീമിനെ മംഗാലാപുരം മുസ്ളീങ്ങള്‍ എന്ന ഫേസ് ബുക്ക് കൂട്ടായ്മയാണ് ഭീഷണിപ്പെടുത്തുന്നത്. ഹിന്ദു ഭക്തിഗാനം പാടിയ സുഹാനയെ ഭീഷണിപ്പെടുത്തിയതും ഇതേ ഗ്രൂപ്പാണ്.
പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശരതീര്ഥയെ താന്‍ സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷമാണ് ഭീഷണി വര്‍ദ്ധിച്ചത് – റഹീം വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഫേസ്ബുക്ക് കൂട്ടായ്മ മോശം പരാമര്‍ശങ്ങളാണ് നടത്തിയത്. ഇവരെ പിന്തുണയ്ക്കുന്നവരാണ് ഭീഷണി മുഴക്കുന്നത്.
പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സാധാരണ മനുഷ്യനെന്ന നിലയ്ക്ക് എനിക്ക് നീതി വേണം. പ്രശ്നത്തില്‍ എന്റെ പാര്‍ട്ടിയെ ഇടപെടീക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഞാന്‍ ഹിന്ദുമതത്തിലേക്ക് മാറിയിട്ടില്ല. പക്ഷെ ഞാന്‍ ഒരു ചീത്ത മുസ്ളീമുമല്ല – റഹീം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: