കൊല്ലം: പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളേജ് നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഇത് തിരിച്ചെടുക്കണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റും ഇഎസ്‌ഐ കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് അംഗവുമായ വി.രാധാകൃഷ്ണന്‍.
2015 ഒക്‌ടോബറില്‍ ധാരണയുണ്ടാക്കി സംസ്ഥാന ഗവണ്‍മെന്റിന് കൈമാറിയതാണിത്. ഇഎസ്‌ഐ അംഗങ്ങളായ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും സൗജന്യചികിത്സയും മരുന്നും ഇന്‍പേഷ്യന്റിന് ഭക്ഷണവും നല്‍കണം. കോളേജിലേക്ക് നടത്തുന്ന മെഡിക്കല്‍ എന്‍ട്രന്‍സിന് 35% സീറ്റ് ഇഎസ്‌ഐ അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കണം. ഇതെല്ലാം സംസ്ഥാനസര്‍ക്കാര്‍ കാറ്റില്‍പറത്തി.
ഇഎസ്‌ഐ കോര്‍പ്പറേഷന്‍ 600 കോടി ചിലവഴിച്ചാണ് മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ചത്. രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കശുവണ്ടി തൊഴിലാളികള്‍ അടക്കമുളളവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന നടപടി അപലപനീയമാണ്. കേരളത്തിലെ 144 ഇഎസ്‌ഐ ഡിസ്‌പെന്‍സറികളും എട്ട് ആശുപത്രികളും നടത്തുന്നത് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുളള ഡയറക്ടറേറ്റ് ഓഫ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് ആണ്.
ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുമൂലം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. പല ആശുപത്രികളിലെയും പ്രവര്‍ത്തനം മരവിപ്പിലാണ്. ഇക്കാര്യങ്ങളിള്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ‘ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.മുരളീധരന്‍നായര്‍, ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള, ജോയിന്റ് സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: