കാസര്‍കോട്: വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമെയ് കോളനിയിലെ ദേവപ്പ(30)യുടെ പരാതിയിലാണ് 30 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. കല്ലേറില്‍ ദേവപ്പയുടെ വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നു. 5,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.മൊഗ്രാല്‍ പുത്തൂരിലെ ബിജെപി പ്രവര്ത്തകന് പി.ദിനേശന്റെ കട തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തീവെപ്പിനെ തുടര്‍ന്ന് ഒരു ലക്ഷത്തി ഇരുപത്തഞ്ചായിരം രൂപയുടെ നഷ്ടം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: