കാസര്‍കോട്: മദ്രസാ അധ്യാപകന് റിയാസിന്റെ കൊലപാതകത്തിന് പ്രേരണയായത് കളി സ്ഥലത്തെ മര്‍ദ്ദനമാണെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. മാര്‍ച്ച് 18ന് മീപ്പുഗിരിയില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടയിലുണ്ടായ പ്രശ്നത്തിനിടയിലാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പ്രതികളില്‍ ഒരാളുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞതായും പറയുന്നു. ഇതിന് പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മദ്യലഹരിയില്‍ ബൈക്കില്‍ പഴയ ചൂരിയിലെത്തിയതെന്ന് പോലിസ് പറയുന്നു. കേസില്‍ മൂന്ന് പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. കേളുഗുഡ്ഡയിലെ അപ്പു എന്ന അജേഷ് (20), നിതിന്‍ റാവു(19), അഖിലേഷ് (25) എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തത്. മൂന്ന് പ്രതികളെയും കാഞ്ഞങ്ങാട് സബ്ജയിലിലേക്ക് മാറ്റി. കൊലപാതകത്തില്‍ ബിജെപിക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ യാതൊരു പങ്കുമില്ലെന്ന് നേതാക്കാള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: