പരവനടുക്കം: കെഎസ്ടിപി അധികൃതര്‍ വാക്കു പാലിക്കാത്തതിനാല്‍ വഴിമുട്ടി നില്‍ക്കുകയാണ് കോട്ടരുവം- കോളിയാട് നിവാസികള്‍. കെസ്ടിപി റോഡ് വീതികൂട്ടാനായി നിലവിലുണ്ടായിരുന്ന റോഡിന്റെ ഭാഗങ്ങളെടുത്തതിനാലാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. കുന്നിന് മുകളിലേക്കുള്ള റോഡിന്റെ ഭാഗങ്ങള്‍ കെഎസ്ടിപി റോഡ് നിര്മ്മാണത്തിനായിയെടുത്തപ്പോള് കോട്ടരുവം-കോളിയാട് റോഡ് വീതി കുറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമായ വീതിയില്‍ റോഡ് നിര്‍മ്മിച്ച് ടാര്‍ ചെയ്ത് കൈവരി കെട്ടിത്തരുമെന്ന് സമ്മതിച്ചിരുന്നതായി റോഡ് സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു.
ഇപ്പോള്‍ വീതി കുറഞ്ഞ് തീര്‍ത്തും യാത്രായോഗ്യമല്ലാത്ത തരത്തിലുള്ള ഈ റോഡിനെകുറിച്ച് ചോദിക്കുമ്പോള്‍ അങ്ങനെയൊരു പദ്ധതി ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമായ അനുബന്ധ റോഡ് നിര്‍മ്മിച്ച് നല്‍കാതെ പണി അവസാനിപ്പിച്ച് പോകാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്പിടി റോഡ് അധികൃതരെന്ന് നാടടുകാര്‍ പറയുന്നു. കുന്നിന്മുകളില് ഇരു ഭാഗത്തുമുള്ള വീട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്. മോശമായ മണ്ണായതിനാല്‍ അടുത്തമഴയ്ക്ക് ഇടിഞ്ഞു വീഴാന്‍ സാധ്യത കൂടുതലാണ്. റോഡ് പണി തുടങ്ങുമ്പോള്‍ നിലവിലുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്ത് രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മുറിച്ച് മാറ്റിയത് കാരണം കുടിവെള്ളവും മുടങ്ങിയിരിക്കുകയാണ്. പുനസ്ഥാപിക്കാനായി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പരമ്പാരഗതമായി ചെമ്മനാട് വയലില്‍ കൃഷി ചെയ്തു വരുന്ന ആളുകളാണ് ഇവിടെ അധികവും താമസിക്കുന്നത്. വയലിലേക്കുള്ള വഴിയും ഈതോടെ തടസ്സപ്പെട്ടിരിക്കുയാണ്. കൃഷി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ജില്ലാകളക്ടര്‍ക്കും, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഏകദേശം 22 വര്‍ഷം മുമ്പ് ചന്ദ്രഗിരിപ്പാലം-ചളിയംകോട് റോഡ് നിര്മാമണത്തിനായി ഏറ്റെടുക്കുമ്പോള്‍ പരവനടുക്കത്ത് നിന്നും കോളിയാട് ഭാഗത്തേക്കുള്ള നിലവിലുണ്ടായിരുന്ന പഞ്ചായത്ത് റോഡ് മുറിച്ചാണ് ചന്ദ്രഗിരി റോഡുണ്ടാക്കിയത്. കോട്ടരുവം-കോളിയാട് ഓവര്‍ ബ്രിഡ്ജ് പണിയണം എന്നുള്ള നട്ടുകാരുടെ ആവശ്യം കൂടുതല്‍ സാമ്പത്തിക ബാധ്യതവരുത്തും എന്നതിനാല്‍ അന്ന് പരവനടുക്കം – കോളിയാട് റോഡ് ഇരുഭാഗത്തും 90 മീറ്റര്‍ വീതം അനുവദിച്ചു. പണി പൂര്‍ത്തീകരിച്ച് പഞ്ചായത്ത് ചെങ്കല്‍ പാകി ഉണ്ടാക്കിയ റോഡാണ് കെഎസ്ടിപി റോഡ് വികസിക്കുമ്പോള്‍ ഇല്ലാതായത്.
വന്നിറങ്ങുകയും കയറുകയും ബസ് കാത്തു നില്‍ക്കുകയും ചെയ്യുന്ന കോട്ടരൂവം-ബസ് സ്റ്റോപ്പില്‍ ആളുകള്‍ക്ക് നിന്ന് തിരിയാന്‍ സൗകര്യമില്ല. കുട്ടികളും, പ്രായം ചെന്നവരും നടന്ന് പോകുന്ന സ്ഥലമായതിനാല്‍ കോളിയാട് ഭാഗത്തേക്ക് വീതികൂട്ടി നിര്‍മ്മിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാരടങ്ങുന്ന റോഡ് സംരക്ഷണ സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: