Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വി.ടി: വെളിച്ചത്തിന്റെ മറ്റൊരു പേര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 08:07 am IST
in Literature

സാമൂഹ്യ വിപ്‌ളവത്തിനു പാര്‍ട്ടിക്കൊടിയുടെ നിറംവേണ്ടെന്നു കേരളത്തെ ബോധ്യപ്പെടുത്തിയ പോരാളിയാണ് വി.ടി.ഭട്ടതിരിപ്പാട്. രാഷ്‌ട്രീയ ചാണക്യന്മാര്‍ക്കുപോലും ചിന്തിക്കാനാവാത്ത സമൂഹ പരിഷ്‌കൃതിയുടെ വഴിയും വെളിച്ചവും പ്രായോഗികതയിലൂടെ തുറന്നെടുത്ത കര്‍മകാണ്ഡമാണ് വി.ടി.അന്ധവിശ്വാസവും അനാചാരവുംകൊണ്ട് പ്രാകൃതാവസ്ഥയിലായിരുന്ന കേരളത്തിലെ നമ്പൂതിരി സമുദായത്തെ മറക്കുടയില്‍ നിന്നും ജീവിത പരിസരത്തിലേക്കിറക്കി നമ്പൂതിരിയെ മനുഷ്യനാക്കിയ ഒറ്റയാള്‍ ശക്തിയാണ് വി.ടി.

ലോകവും ജീവിതവും എന്തെന്നറിയാതെ എഴുത്തും വായനയും കമ്മിയായി അറിവിന്റെ നാട്ടുവെളിച്ചംപോലും കിട്ടാതെ അന്ധകാരയുഗത്തില്‍ തപ്പിത്തടയുന്നതായിരുന്നു വി.ടിയുടെ കാലത്തെ കേരളീയ ജീവിതം.പ്രത്യേകിച്ച് നമ്പൂതിരി സമുദായം.ഇരുളടഞ്ഞ ഭൂഖണ്ഡംപോലെയായിരുന്നു കേരളംഅന്ന്. വേദം,ആയുര്‍വേദം എന്നിവയില്‍ അഭിരമിച്ച് രാജാക്കന്മാര്‍ക്കുവരെ പിഴ വിധിക്കാനുള്ള അധികാരവും വര്‍വാധിപത്യവുമായി കഴിഞ്ഞിരുന്ന നമ്പൂതിരിമാരും സൂര്യവെളിച്ചംപോലും കാണാതെ അകത്തളങ്ങളില്‍ കഴിഞ്ഞിരുന്ന അവരുടെ പെണ്ണുങ്ങളുമടങ്ങിയ ലോകത്തിന്റെ കഥകള്‍ വല്ലാത്ത വൈരുധ്യങ്ങളായിരുന്നു.ഇത്തരം വൈരുധ്യങ്ങളുടെ ലോകത്ത് ജനിക്കുകയും അത്തരം അവസ്ഥ അനുഭവിക്കുകയും തുടര്‍ന്ന് അതിനെതിരെ സ്വന്തം ജീവിതംകൊണ്ട് പടവാളേന്തുകയായിരുന്നു വി.ടി.

ഒട്ടും തന്നെ ശോഭനമല്ലാത്ത ബാല്യവും അഷ്ടിക്കായി ശാന്തിവൃത്തിയുമായി കടന്നുപോയ കാലങ്ങളും കഴിഞ്ഞ് ഇല്ലത്ത് സാമ്പത്തിക കിലുക്കമുണ്ടാകുമ്പോള്‍ വി.ടി ശാന്തിജോലി ഉപേക്ഷിക്കുന്നു. ശാന്തിക്കാലത്തുതന്നെയാണ് ജീവിതത്തെ മാറ്റി മറിച്ചഅക്ഷര ജ്ഞാനത്തിന്റെ വെളിച്ചം കടന്നുകൂടുന്നത്. ഒരു തിയ്യാടി പെണ്‍കുട്ടിയില്‍ നിന്നാണ് വി.ടി എഴുതാനും വായിക്കാനുമുള്ള അക്ഷരാഭ്യാസം നേടുന്നത്. അറിവിനായി മുന്‍ജാതി നമ്പൂതിരിയും കീഴ്ജാതി തിയ്യാടിയും തമ്മില്‍ വ്യത്യാസമുണ്ടായില്ല. പിന്നീട് കൂടുതല്‍ പഠനത്തിന് തിരുവനന്തപുരത്തേക്കും തുടര്‍ന്ന് വിവിധ ഇടങ്ങളിലായി സ്‌ക്കൂളില്‍ ചേരലും കീഴടങ്ങാത്ത മനസുള്ളതിനാല്‍ ഇറങ്ങിപ്പോക്കുമായി മറ്റൊരു കാലം. ഇങ്ങനെ നിഷേധവും പ്രതിഷേധവും പൊരുതലുമായി വി.ടി ആരാലും വാര്‍ത്തെടുക്കപ്പെടാത്ത സാമൂഹ്യവിപ്‌ളവത്തിന്റെ മുന്നണിപ്പോരാളിയായി മാറുന്നു. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ വി.ടി.രചിച്ച നാടകം അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഏത് വിപ്‌ളവ മാനിഫെസ്റ്റോയെക്കാളും ചൂടും ചൂരും നിറഞ്ഞ ആശയഗാംഭീര്യമുള്ളതാണ്. എതിര്‍പ്പുകള്‍ക്കും വധഭീഷണികള്‍പ്പുറം നിരവധി സ്റ്റേജുകള്‍ അരങ്ങേറി. നാടകം കണ്ട് നമ്പൂതിരിപെണ്ണുങ്ങള്‍ മറക്കുടയില്‍ നിന്നും പുതിയ വീര്യവും വെളിച്ചവുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. കേരളത്തിനെന്നല്ല ഇന്ത്യയില്‍പ്പോലും മറ്റൊരു നാടകത്തിനും ഇങ്ങനെയൊരു സാമൂഹ്യമുന്നേറ്റമുണ്ടാക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല.

എഴുത്തുകാരനും ചിന്തകനും എന്ന നിലയില്‍ വി.ടിയുടെ രചനകള്‍ കാഴ്ചപ്പാടിന്റെ ഇരുതല മൂര്‍ച്ചയുള്ളവയാണ്. ഭാഷാശക്തികൊണ്ട് ആരേയും അതിശയിപ്പിക്കുന്നതാണ് വി.ടിയുടെ വാക് പ്രയോഗങ്ങള്‍. കാലത്തിന്റെ സാക്ഷി എന്ന ഒരു പുസ്തകത്തിന്റെ പേരു തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ രചനകള്‍ക്കും കൂടി പൊതുവെ പറയാവുന്ന പേര്. വി.ടിയുടെ ആത്മകഥയുടെ പേരാണ് കണ്ണീരും കിനാവും.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.