കൊച്ചി: നക്സല്‍ നേതാവ് വര്‍ഗീസ് വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം ചരിത്ര നിഷേധവും ഇടത്പക്ഷ മൂല്യങ്ങള്‍ക്ക് എതിരുമാണെന്ന് സിപിഐ (എംഎല്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗീസിനെ ഏറ്റുമുട്ടലിലല്ല വധിച്ചതെന്നും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും സിബിഐ കോടതി വിധിയിലൂടെ വ്യക്തമായിട്ടുണ്ട്. ഇത് ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവെയ്ക്കുകയും ചെയ്തിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റേതിന് സമാനമായ നിലപാടാണ് ഇടതു സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ നിരാകരിക്കുന്നതിന് തുല്യമാണ്. വനവാസികള്‍ക്കുവേണ്ടി പോരാടിയ രക്തസാക്ഷിയായ വര്‍ഗീസിനെ കൊള്ളക്കാരനും കൊലയാളിയുമായി ചിത്രീകരിച്ചതിന് എതിരെ സംസ്ഥാന വ്യാപകമായി കാമ്പെയ്ന് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: