രാജ്ഗഢ്: മധ്യപ്രദേശിലെ രാജ്ഗഢിലെ ആശുപത്രിയില്‍ നിന്ന് കാണാതായ എണ്‍പതുകാരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ നായ്‌ക്കള്‍ കടിച്ചുപറിച്ച നിലയില്‍ കണ്ടെത്തി. അശുപത്രി പരിസരത്താണ് കടിച്ചുതിന്ന നിലയില്‍ ബിസ്മില്ലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്.
മാര്‍ച്ച് 19നാണ് ഇവരെ ആശുപത്രിയില്‍ നിന്ന് കാണാതായത്. ആശുപത്രി പരിസരത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.
















