നാദാപുരം: പുളിക്കൂല്‍ റോഡിലെ പെട്ടിക്കട തീവെച്ച് നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം. നാദാപുരം സ്വദേശി പുത്തന്‍കണ്ടിയില്‍ ഉടമസ്ഥയിലുള്ള പെട്ടിക്കടയാണ് കത്തി നശിച്ചത്.
കഴിഞ്ഞ മാസം ഗ്യാസ് സിലണ്ടറില്‍ നിന്ന് തീ പടര്‍ന്ന് ഈ കട കത്തിയിരുന്നു. ഏകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാദാപുരം കേസ് എടുത്ത് അന്വേഷണം തുടങ്ങി
















