കൂത്താട്ടുകുളം: പാലക്കഴയില്‍ ബിജെപി ആഹ്വാനം ചെയ്തഹര്‍ത്താലില്‍ ശേഷം സിപിഎമ്മുകാര്‍ കൂത്താട്ടുകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനം അക്രമസക്തമായി.
പ്രകടനത്തിനു പിന്നാലെ വന്നപ്രവര്‍ത്തകര്‍ ഓണംകുന്ന് അമ്പലത്തിനു താഴെ സ്ഥിതിചെയ്യന്ന എന്‍എസ്എസ് ഓഫീസിലെ മേശ, കസേര മുതലായവ അടിച്ചു തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു.
ഇതിനോട് ചേര്‍ന്നാണ് ബിജെപി.ഓഫീസ്പ്രവര്‍ത്തിക്കുന്നത്. പോലീസ്‌സ്റ്റേഷന് താഴെസ്ഥാപിച്ചിരുന്ന ബി.എം എസ് കൊടിമരം ബിജെപി ഫളകസ് ബോര്‍ഡ്എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
പിറവം സി.ഐ ശിവന്‍കുട്ടിയും സംഘവും സ്ഥലത്തെത്തി അന്വേഷണംനടത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
















