വടക്കാഞ്ചേരി: വാഴാനി ഡാം ജലാശയത്തില്‍ നിന്ന് ആരംഭിക്കുന്ന ഒരു നാടിന്റെ പ്രധാന ജലസ്രോതസായ വാഴാനിപ്പുഴയുടെ സംരക്ഷണത്തിന് തെക്കുംകര പഞ്ചായത്ത് ഭരണസമിതിക്ക് കര്‍മ്മ പദ്ധതി.
ഇരുകരകളിലേയും കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും പിടിച്ചെടുത്ത് തോടിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ആവശ്യമായ സ്ഥലത്ത് തടയണകള്‍ നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
380 ഹെക്ടര്‍ സ്ഥലത്തെ പാടശേഖരങ്ങളിലും പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലെ കുടിവെള്ള പദ്ധതിക്കും വെള്ളമെത്തിക്കുകയാണ് ലക്ഷ്യം. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടത്തിപ്പ്.
വിരുപ്പാക്ക, മണലിത്തറ വില്ലേജുകളിലായാണ് തെക്കുംകര പഞ്ചായത്തില്‍ പുഴ വ്യാപിച്ച് കിടക്കുന്നത്. ഇതില്‍ വിരുപ്പാക്ക വില്ലേജ് സര്‍വ്വേ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ഏക്കറോളം ഭൂമിയാണ് പിടിച്ചെടുത്തത്. നൂറ് കണക്കിന് തെങ്ങുകളും കവുങ്ങുകളും മറ്റ് ഫലവൃക്ഷങ്ങളും വെട്ടിമാറ്റി.
തോട് സംരക്ഷണത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചു. വശങ്ങള് കെട്ടി സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട.്
തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കൃഷി വകുപ്പിന്റേയും കിഫ്ബിയുടേയും സഹായം തേടിയതായി പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. ശ്രീജ, വൈസ് പ്രസിഡണ്ട് സി.വി. സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.
ജില്ലാ സര്‍വ്വേ സൂപ്രണ്ട് ബാബുവിന്റെ നേതൃത്വത്തിലാണ് സര്‍വ്വേ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: