തൃശൂര്‍: കാലങ്ങളായി തൃശൂര്‍ പൂരപ്പറമ്പ് കേന്ദ്രീകരിച്ച് മോഷണവും പിടിച്ചുപറിയും നടത്തുന്ന സംഘം പിടിയിലായി. സന്തോഷ് (43), സുധീര്‍ (40), അനിയന് ബാവ (40), ജോബി ജോര്‍ജ്ജ് (37), കണ്ണന് (49) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു പോലീസ്.
പൂരപ്പറമ്പില്‍ വച്ച് ഇന്നലെ നടന്ന പിടിച്ചുപറിയെത്തുടര്ന്ന് പിന്തുടര്ന്ന് പിടിക്കുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂര്‍ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സി.സേതുവിന്റെ നിര്‍ദ്ദേശമനുസരിച്ച് സീനിയര്‍ സിപിഒ സുഭാഷ്, സിപിഒമാരായ സിബു, ഗിരീഷ്, സാംമാര്ട്ടിന്, ലിഗേഷ്, പ്രശോഭ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: