വലപ്പാട്:ദേശീയപാത വലപ്പാടില്‍ സ്വകാര്യ ബസ് ലോറിയിലിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു.അപകടത്തില്‍ 31 ഓളം പേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് ബദിയടുക്ക മലാംകുന്ന് നാരായണന് നായരുടെ മകന് ചന്ദ്രശേഖരന് (60) ആണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുത്തായിരുന്നു അപകടം.
കോഴിക്കോട് നിന്നും കോട്ടയം ഭാഗത്തേക്ക് പോയിരുന്ന എസ്എസ് ഡീലക്സ് നിര്‍മല്‍ ബസും ഇരിങ്ങാലക്കുടയില്‍ നിന്ന് കാലിത്തീറ്റയുമായി കാഞ്ഞങ്ങാട്ടേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്.നിയന്ത്രണംവിട്ട ബസ് ലോറിയില്‍ വന്നിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ബസ് ഇടിക്കാതിരിക്കാന്‍ ലോറി ഡ്രൈവര്‍ ബസിനു നേരേ ടോര്‍ച്ച് അടിച്ചു കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല.
അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ കാബിനില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാരും പോലീസും ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും മൂന്നു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.സാരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം മുഴയാനുക്കല് അനി(41), യാത്രക്കാരിയായ സിനി വില്‍സണ്‍ എന്നിവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
ലോറിയില്‍ നിന്ന് തെറിച്ചുവീണ ക്ലീനര്‍ ബദിയടുക്ക കാഞ്ഞങ്ങാട് മാനിടക്കം വീട്ടില്‍ ബിജു(40), ബസ് കണ്ടക്ടര്‍ കോട്ടയം കാഞ്ഞിരക്കാട് ദിലീപ് (40), കണ്ണൂര്‍ ആലങ്ങോട് മലയാംകുന്ന് ഷിനോജ് (30) തുടങ്ങിയവരാണ് ചികിത്സയിലുള്ള മറ്റുള്ളവര്‍.നിസ്സാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.ബസിലെ സീറ്റുകളെല്ലാം കടപറഞ്ഞ് ഇളകിപ്പോന്ന നിലയിലായിരുന്നു.
ഇതിനിടയില്‍ കുടുങ്ങിയാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റിരിക്കുന്നത്.കുന്നംകുളത്തുവച്ച് ബസിന്റെ ഡ്രൈവര്‍ ഉറക്കം വരുന്നുവെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറോളം ബസ് നിര്‍ത്തിയിട്ടിരുന്നു. അപകടത്തിനു മുമ്പ് രണ്ടു മുന്നൂ തവണ ബസ് യാത്രക്കിടയില്‍ പാളിയിരുന്നതായും യാത്രക്കാര്‍ പറഞ്ഞു.
വലപ്പാട് പോലീസ്, ഫയര്‍ഫോഴ്സ്, ആംബലുന്‍സ് ഡ്രൈവര്‍മാരായ ഡിക്സണ്‍, പോള്‍ വലപ്പാട്, പ്രദേശവാസിയായ ഹുസൈന് തുടങ്ങിവയരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: