ന്യൂയോര്‍ക്ക്: കന്‍സാസില്‍ ഇന്ത്യന്‍ വംശജനായ ശ്രീനിവാസ കുച്ചിബോട്‌ലയെ വധിച്ച കേസില്‍ യുഎസ് പൗരന്‍ ആദം പ്യൂരിറ്റന് കുറ്റപത്രം. വംശവെറി, കൊലപാതകം, അടക്കമുള്ളവയാണ് ചുമത്തിയിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാം.
51 വയസുള്ള ആദം പ്യൂരിറ്റന്‍ കന്‍സാസിലെ ഒലാത്തെ സ്വദേശിയാണ്. കുച്ചിബോട്‌ലയെ വധിച്ചു, കൂട്ടുകാരന്‍ അലോക് മദാസനിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കുറ്റപ്രതത്തില്‍. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച 24 വയസുള്ള ഇയാന്‍ ഗ്രില്ലറ്റിനും പരിക്കേറ്റിരുന്നു.
ഫെബ്രുവരി 22നായിരുന്നു കൊല നടന്നത്. കന്‍സാസിലെ ബിയര്‍ പാര്‍ലറില്‍ ഇരുന്ന ശ്രീനിവാസനെയും സുഹൃത്തിനെയും രാജ്യം വിടണമെന്നലറിക്കൊണ്ട് ഇയാള്‍ വെടിവക്കുകയായിരുന്നു. ശ്രീനിവാസ് മരിച്ചു. സംഭവം കണ്ടു നിന്ന ഒരാളാണ് കൂട്ടുകാരനെ രക്ഷിച്ചത്.
















