കാസര്‍കോട്: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പങ്കെടുത്ത കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങ് അലങ്കോലപെടുത്താന്‍ ഡിവൈഎഫ്ഐ കാര്‍ക്ക് പോലീസ് ഒത്താശ ചെയ്തു കൊടുത്തതായി ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.
ക്ഷണിക്കപ്പെട്ട ആള്‍ക്കാര്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന പരിപാടിയില്‍ പുറത്തുന്നുള്ള ഡിവൈഎഫ് ഐകാരെ വേദിയുടെ അരികില്‍ പോകാന്‍ അനുവദിച്ചത് പോലീസിന്റെ മൗനാനുവാദത്തോടുകൂടിയാണ്.
പോലീസും സിപിഎംമായുള്ള ഒത്തുകളിയാണ് പരിപാടി അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ മുന്‍കരുതല്‍ അറസ്റ്റ് കാണിച്ച വിട്ടത്. പോലീസിന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണ്.
ഓണം പൂക്കളം ഇട്ടതിന്റെ പേരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസ് കേന്ദ്ര സര്‍വ്വകലാശാല അതിക്രമിച്ചു കയറി കേന്ദ്രമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തിവര്ക്കെതിരെ കേസെടുക്കാത്തത് ന്യായികരിക്കാനാവില്ല.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി കേസെടുത്ത പോലീസ് കേന്ദ്ര മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചവര്‍ക്ക് നേരെ കേസെടുക്കാത്തത് പോലീസിന്റെ ഇരട്ടത്താപ്പാണെന്നു അഡ്വ.കെ ശ്രീകാന്ത് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: