പുതുക്കിപ്പണിത് പുനഃപ്രതിഷ്ഠ നടത്തുന്ന എറണാകുളം ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ചുറ്റമ്പല മതിലിന് അലങ്കാരമായി ദശാവതാര ശില്പ്പങ്ങള്. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം,വാമനന്, പരശുരാമന്, ശ്രീരാമന്, ബലരാമന്, കൃഷ്ണന്, കല്‍ക്കി എന്നിങ്ങനെ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളാണ് ചുറ്റമ്പലമതിലിനും ഭക്തിയുടെ പരിവേഷം ചാര്‍ത്തിനല്‍കുന്നത്. ഓരോശില്പവും രണ്ടേമുക്കാലടി ഉയരമുള്ളവയാണ്. നാല് അടി വീതിയുള്ള കോളത്തിലാണ് ഇവ ഉണ്ടാക്കിയിരിക്കുത്.
ശില്‍പ്പി കുറുമശ്ശേരി കുട്ടമശ്ശേരി വീട്ടില്‍ സത്യരാജാ (54)ണ് ശില്പ്പങ്ങള് ഉണ്ടാക്കിയിരിക്കുന്നത്. ദശാവതാര രൂപങ്ങള്‍ പലരുടേയും ഭാവനയില്‍ വ്യത്യസ്തമായതിനാല്‍ സത്യരാജ ്മനോധര്മ്മമനുസരിച്ചാണ് ദശാവതാര രൂപങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഇതിന് ശേഷം ചുറ്റമ്പല മതിലില്‍ ഈ ചിത്രങ്ങള്‍ പോലെ സിമന്റില്‍ ശില്പ്പങ്ങള് ഉണ്ടാക്കി. പിന്നീട് മാര്‍ബിള്‍ പൗഡറുപയോഗിച്ച് പൂര്‍ണ്ണത വരുത്തി.നാറാണത്ത് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മുന്‍വശത്താണ് ദശാവതാര ശില്പ്പങ്ങള് ഉണ്ടാക്കിയിട്ടുള്ളത്.സത്യരാജിന്റെ അഞ്ചു മാസത്തെ അധ്വാനഫലമാണ് ദശാവതാര ശില്പ്പങ്ങള്.ആകാശ നീലിമയുടെ പശ്ചാത്തലത്തില്‍ ഓഫ് വൈറ്റിലാണ് ശില്പ്പങ്ങള്. ഇത് ആരുടേയും മനം കവരും.
ക്ഷേത്രങ്ങളില്‍ ദശാവതാരം ചന്ദനച്ചാര്ത്തുണ്ടാകാറുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായാണ് ഇവിടെ ശില്പ്പങ്ങള് തയ്യാറാക്കിയിട്ടുള്ളത്. ദശാവതാര ചന്ദനംചാര്‍ത്തില്‍ കൃഷ്ണാവതാരത്തില്‍ കൃഷ്ണന് മാത്രമാണുണ്ടാവുക. എന്നാലിവിടെ കൃഷ്ണനൊപ്പം നന്ദിനി പശുവുമുണ്ട്.
മത്സ്യാവതാരത്തില്‍ ഇവിടെ പകുതി മത്സ്യവും പകുതി മഹാവിഷ്ണുവുമാണ്. ചന്ദനം ചാര്ത്തിന് മഹാവിഷ്ണു മാത്രമെ ഉണ്ടാവൂ.
നരസിംഹം വാതില്‍പ്പടിയില്‍ ഹിരണ്യകശിപുവിന്റെ വയര്‍ പിളര്‍ക്കുന്ന ഭാഗമാണിവിടെ വരച്ചിരിക്കുന്നത്. ചന്ദനം ചാര്‍ത്തില്‍ നരസിംഹം മാത്രമാണുണ്ടാവുക. കൂര്‍മ്മാവതാരത്തില്‍ പകുതി കൂര്‍മ്മവും പകുതി മഹാവിഷ്ണുവിന്റെ ഭാഗവുമാണ് ചുറ്റുമതിലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ശില്‍പ്പി സത്യരാജ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. അച്ഛന് ശില്‍പ്പി കെ.കെ.മാധവനില്‍ നിന്നാണ് ശില്പ്പങ്ങള് ഉണ്ടാക്കുന്നതിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: