Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കേരളം അറുപതിലെത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 05:57 pm IST
in Varadyam

തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ്ഭരണം നടന്ന മലബാര്‍ പ്രദേശവും കൂട്ടിച്ചേര്‍ത്തു രൂപംകൊടുത്ത കേരള സംസ്ഥാന ഭരണം തുടങ്ങിയതിന്റെ 60-ാം വര്‍ഷമാണിത്. ഈ അറുപത് വര്‍ഷത്തെ ഭരണം വിലയിരുത്തിവേണം തുടര്‍ന്നുള്ള കേരളത്തേയും കേരള ഭരണത്തെയും നിര്‍ണ്ണയിക്കാന്‍. 1957-ല്‍ ഭാഷാ സംസ്ഥാനങ്ങള്‍ നിലവില്‍വന്നപ്പോള്‍ ഭരണമേറ്റെടുത്ത ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായെങ്കില്‍ 60 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പിണറായി വിജയനാണ് മുഖ്യമന്ത്രി. രണ്ടും മാര്‍ക്‌സിസ്റ്റ് ഭരണം. കേരളം നേരായ വഴിക്കാണോ പോകുന്നതെന്ന് വിലയിരുത്തേണ്ട സമയമാണിത്.

അടുത്തകാലത്ത് 60 വര്‍ഷത്തെ കേരളത്തെ വിലയിരുത്തിയിട്ടുള്ള സി. അഷറഫിന്റെ ഒരു പഠനലേഖനം വായിച്ചപ്പോള്‍, കേരളം രാജ്യദ്രോഹികളുടെ മാതൃഭൂമി എന്നാണെഴുതിക്കണ്ടത്. കേരളീയ സമൂഹത്തെ രാജ്യദ്രോഹ ചിന്താഗതിയിലേക്കാനയിക്കുന്ന സാഹിത്യചിന്തകന്മാരെയും, അവര്‍ക്കുതാവളമുറപ്പിക്കുന്ന മാതൃഭൂമിപ്പത്രത്തെയും അനുസ്മരിച്ചുകൊണ്ടാണ് ആ ലേഖനം സമാപിക്കുന്നത്.

മാതൃഭൂമി പത്രത്തെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ അതില്‍ വന്ന മാറ്റം ദേശസ്‌നേഹികള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കോഴിക്കോട്ടെ സ്വാതന്ത്ര്യസമര പങ്കാളികളായ മേനോന്‍മാരുടെ കൂട്ടായ്‌മയില്‍ രൂപംകൊണ്ടതാണ് മാതൃഭൂമി. സ്വാതന്ത്ര്യസ്‌നേഹികളെ സൃഷ്ടിക്കാനുള്ള അതിന്റെ പ്രവര്‍ത്തനവും ‘നാം മുന്നോട്ട്’ എന്ന തലക്കെട്ടില്‍ കെ.പി. കേശവമേനോന്‍ എഴുതിയ ലേഖനങ്ങളും പഴയ തലമുറയ്‌ക്കറിയാം. കേളപ്പനെപ്പോലെയും സി.എച്ച്. കുഞ്ഞപ്പയെപ്പോലെയും വി.എം. കൊറാത്തിനെപ്പോലെയുമുള്ളവര്‍ പോറ്റിവളര്‍ത്തിയ മാതൃഭൂമിയുടെ മഹത്വലക്ഷ്യം ഒരു ചരിത്രസത്യമാണ്. അതിന്റെ ഷെയറുകള്‍ ഒരുകാലത്ത് പണക്കാര്‍ക്ക് കയ്യടക്കാമെന്ന ഒരവസ്ഥയുണ്ടായി.

അതുവാങ്ങാന്‍ പുതിയ ദേശസ്‌നേഹികളുടെ ഒരു തലമുറ ഉണ്ടാകാതെ വന്നപ്പോള്‍, സ്വാതന്ത്ര്യത്തിന്റെയോ, ത്യാഗത്തിന്റെയോ യാതൊരു അംശവുമില്ലാത്ത ഒരു കൂട്ടം മുതലാളികള്‍ ആ ഷെയറുകള്‍ കൈയടക്കി. അധികാരം ദേശവിരുദ്ധരുടെ കയ്യിലമര്‍ന്നു. സ്വന്തം കാര്യംനേടാന്‍ നക്‌സലൈറ്റ്, തീവ്രവാദ ചിന്താഗതിക്കാരായ ചെറുപ്പക്കാരെ നിര്‍ബാധം കയ്യേറാനവസരം നല്‍കി. അവര്‍ കേരളത്തിലെ ദേശീയശക്തികള്‍ക്കെതിരെ ദുഷ്പ്രചരണം ചെയ്തുകൊണ്ടിരിക്കുന്നു. ദല്‍ഹിയില്‍ ഭരണത്തില്‍ വന്ന മോദി കേരളത്തിലേക്ക് എത്തിനോക്കരുതെന്ന് മാതൃഭൂമിക്ക് നിര്‍ബന്ധമുണ്ട്. അതിലെ വാര്‍ത്തകളും ലേഖനവും വായിക്കുന്നവര്‍ക്കിതു മനസ്സിലാകും. ദല്‍ഹിയില്‍ കോണ്‍ഗ്രസ് ഭരണം നഷ്ടപ്പെട്ടപ്പോള്‍, അവിടുത്തെ മാളങ്ങളില്‍ പതിയിരുന്ന ചില സാഹിത്യകാരന്മാര്‍ കേരളത്തിലുമെത്തിക്കൂടി എഴുത്ത് തുടങ്ങിയിട്ടുണ്ട്.

ദേശസ്‌നേഹികള്‍ക്ക് വളരെ ഭയം ജനിപ്പിക്കുന്ന കാര്യങ്ങളാണ് മുന്‍പറഞ്ഞ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിനൊരു പൈതൃകമുണ്ടെങ്കില്‍ അതനുസരിച്ചാണോ കേരളം പോകുന്നതെന്ന് ചിന്തിക്കണം. ഭാരതത്തിന്റെ അവിഭാജ്യ ഘടകമെങ്കില്‍ ആ ഭരണസമ്പ്രദായത്തെ ആദരിച്ചുകൊണ്ടാണോ പോകുന്നതെന്നു ചിന്തിക്കണം. വിനാശകരമായ പ്രവണതകളില്‍ കൂടിയാണുപോകുന്നതെങ്കില്‍ ആ വഴിയില്‍ നിന്നു കേരളത്തെ തിരിച്ചുവിടാനുള്ള മാര്‍ഗ്ഗമാരായണം. അതുകൊണ്ട് കേരളത്തിന്റെ അറുപതാംവര്‍ഷം ദേശസ്‌നേഹികളുടെ ഗഹനചിന്തക്കു വിധേയമാക്കണം.

  • മൂന്നുകാര്യങ്ങളാണിവിടെ ചിന്തിക്കേണ്ടത്.
  • കേരളം ദേശീയധാരയിലാണോ പോകുന്നത്?
  • അഭിനവകേരളം ഇതിനകം എന്തുനേടി?

കേരളമെന്ന് കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്ന് നല്ല അര്‍ത്ഥത്തില്‍ കവി പാടിയ കേരളം ഇന്നെവിടെ?ആദ്യം അധികാരത്തിലെത്തിയ മാര്‍ക്‌സിസ്റ്റ് ഭരണം നാടിനസഹ്യമായപ്പോള്‍ അതിനെ പിരിച്ചുവിടാന്‍ വേണ്ടി ഒരു വിമോചന സമരം വേണ്ടിവന്നു. സാധാരണക്കാരന്റെ ജീവിതം ദുഃസഹമായപ്പോള്‍ സമൂഹത്തിലെ രാഷ്‌ട്രീയത്തിലില്ലാത്തവരും രംഗത്തുവന്നു. അവസാനം കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് മന്ത്രിസഭ പിരിച്ചുവിട്ടു.കേരളത്തെക്കുറിച്ചു നന്നായി പഠിച്ചിട്ടുള്ള, എല്ലാത്തരം കേരളീയ ചിന്തകളേയും മാര്‍ക്‌സിയന്‍ മൂശയിലിട്ടു കമ്മ്യൂണിസ്റ്റാക്കാന്‍ നമ്പൂതിരിപ്പാട് ശ്രമങ്ങള്‍ തുടങ്ങിയപ്പോഴാണ്, മന്ത്രിസഭ പിരിച്ചുവിട്ടത്.

അത് ആദ്യത്തെ മന്ത്രിസഭയുടെ കാര്യമാണെങ്കില്‍ തുടര്‍ന്ന് അറുപതുവര്‍ഷം പിന്നിടുമ്പോഴും സഖ്യകക്ഷികളാണ് കേരളം മാറിമാറി ഭരിച്ചത്. ഇപ്പോഴും അതുതന്നെ അവസ്ഥ. ഇവിടുത്തെ ഏത് സഖ്യകക്ഷിയാണെങ്കിലും ന്യൂനപക്ഷ സാമുദായിക പിന്‍ബലത്തോടെ ഭരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ബഹുജന താല്‍പര്യമോ, നാടിന്റെ വികസനമോ ആയിരുന്നിട്ടില്ല ഒരു കാലത്തെ ഭരണത്തിന്റെയും താല്‍പര്യം.

സംഘടിത സമുദായമായ ക്രിസ്ത്യാനികളുടെ കേരള കോണ്‍ഗ്രസ്സും മുസ്ലിം സമുദായത്തിന്റെ ലീഗും പിന്തുണയ്‌ക്കുന്ന സഖ്യകക്ഷിക്കായിരുന്നു യുഡിഎഫ് ഭരണ സ്വാധീനം. ഹിന്ദുസമൂഹം ഒരു കക്ഷിയല്ലാത്തതുകൊണ്ട്, ജാതി വിഭാഗത്തെ സ്വാധീനിക്കാന്‍ സഖ്യകക്ഷികള്‍ പരിശ്രമിച്ചുപോന്നിട്ടുണ്ട്. ഹിന്ദുവിനെ ഏതുവിധവും സ്വാധീനിക്കാമെന്നും അവന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാമെന്നും സഖ്യകക്ഷികള്‍ വിശ്വസിച്ചിരുന്നു. ഇടതുപക്ഷ ചേരിയിലുള്ള വര്‍ഗ്ഗീയ-രാഷ്‌ട്രീയ കക്ഷികളെ കൂട്ടുപിടിച്ച് (എല്‍ഡിഎഫ്) ഒരു കൂട്ടായ്‌മയുണ്ടാക്കി അവരും മാറിമാറി ഭരിച്ചുപോരുന്നു. തന്മൂലം കേരളമെന്ന വ്യത്യസ്ത ഭാഷയും സംസ്‌കാരവുമുള്ള ഒരു സംസ്ഥാനമെന്ന നിലയ്‌ക്കു അതിന്റെ വളര്‍ച്ചയ്‌ക്കു ഒരിക്കലും കേരളത്തിനു ഭാഗ്യം ലഭിച്ചിട്ടില്ല.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.