കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രാഷ്‌ട്രീയ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തില്‍ കളക്ടർ സർവകക്ഷി സമാധാന യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് കളക്ടറുടെ ചേംബറിലാണ് യോഗം ചേരുക. രാഷ്‌ട്രീയപാർട്ടികളുടെ പ്രതിനിധികളെയും ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
രാത്രി 12 മണിയോടെ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വീടിന് നേരെ കല്ലേറുണ്ടായി. വടകര വള്ളിയോടുള്ള വീടിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സാക്ഷികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിഎംഎസിന്റെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാതലത്തില്‍ കോഴിക്കോട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
















