കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും കൗണ്ടിംഗ് മെഷീന്‍ ഉടന്‍ ലഭ്യമാക്കണമെന്ന് കേരള എന്‍ജിഒ സംഘ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാറിലേക്കുള്ള പണം സ്വീകരിക്കുന്നത് ട്രഷറികളെ ഏല്‍പ്പിച്ചത് മതിയായ സുരക്ഷ ഒരുക്കാതെയാണ്. ബീവറേജസ് കോര്‍പ്പറേഷന്‍, ലോട്ടറി, കെഎസ്ആര്‍ടിസി, കെഎസ്എഫ്ഇ എന്നിവയില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ദിനംപ്രതി ട്രഷറികളില്‍ എത്തുന്നത്. ഇതുമൂലം രാത്രി വൈകിയും ജോലി ചെയ്യേണ്ട അവസ്ഥയിലാണ് സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍. കള്ളനോട്ട് തിരിച്ചറിയാനുള്ള സംവിധാനം ട്രഷറികളില്‍ ഇല്ലാത്തതിനാല്‍ കള്ളനോട്ട് ലോബികള്‍ ട്രഷറികളെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ സത്വര ശ്രദ്ധ പതിയണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. ദേവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സി. രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന വൈപ്രസിഡന്റ് കെ.ബാലാമണി, സംസ്ഥാനസമിതി അംഗങ്ങളായ എസ്. മനോജ്കുമാര്‍, കെ.ഒ. നാരായണന്‍, ജില്ലാഭാരവാഹികളായ പി.കെ. ഷാജി, കെ. ശശി, പി. ശശികുമാര്‍, പി. അജിത്കുമാര്‍, ജില്ലാസെക്രട്ടറി പി. കെ. അനുജിത്ത്, ട്രഷറര്‍ യു. സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















