തൃശൂര്‍: കോര്പ്പറേഷന് പരിധിയില്‍ðഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ð കോര്പ്പറേഷന് ഡിവിഷനുകളില്‍ðനടത്തേണ്ടïപ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കോര്‍പ്പറേഷനിലേയും ആരോഗ്യവകുപ്പിലേയും ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം മേയര്‍ വിളിച്ചുചേര്‍ത്തു.
ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ðഅടിയന്തിരമായും തുടര്‍ന്ന് എല്ലാ ഡിവിഷനുകളിലും ഫോഗിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു.
ഇന്ന് വില്‍വട്ടം പോലീസ് അക്കാദമിയിലും പരിസരങ്ങളിലും ഞായറാഴ്ച പറവട്ടാനി, കാളത്തോട്, നെല്ലിക്കുന്ന്, കാച്ചേരി, അഞ്ചേരി, ചേലക്കോട്ടുകര, കുട്ടനെല്ലൂര്‍ പ്രദേശങ്ങളിലും ശക്തമായ ഫോഗിംഗ് നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ð ബോധവല്‍ക്കരണ പരിപാടികളും മെഡിക്കല്‍ð ക്യാമ്പുകളും സംഘടിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: