തൃശൂര്‍: വേദങ്ങളുടെ സാരാര്‍ത്ഥം മനസ്സിലാക്കിക്കൊടുക്കുന്നതിനായി വേദാര്ത്ഥവിചാരകേന്ദ്രം തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ മേഖലയില്‍ കേരളത്തിലെ തന്നെ ആദ്യ സംരംഭമാണ് 18ന് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങും.
തൃശൂര്‍ തെക്കെമഠത്തിലാണ് കേരളത്തിലെ പ്രഥമ വേദാര്‍ത്ഥ ചിന്തനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത്.
ശ്രീശങ്കരശിഷ്യനായ പത്മപാദാചാര്യര്‍ സ്ഥാപിച്ച തെക്കേമഠത്തില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അവസാന മിനുക്കുപണികള്‍ നടന്നുവരികയാണ്.
ആചാര്യന് ഡോ. കുറൂര്‍ ദോമോദരന് നമ്പൂതിരിപ്പാടാണ് മുഖ്യാചാര്യന്‍. അദ്ദേഹത്തിന്റെ മനസ്സിലാണ് കേന്ദ്രം പിറവിയെടുത്തതെന്ന് തെക്കേമഠം മാനേജര്‍ വടക്കുമ്പാട്ട് നാരായണന് പറഞ്ഞു.
ബ്രഹ്മസ്വംമഠത്തില്‍ നൂറ്റാണ്ടുകളായി വേദപഠനം സാമ്പ്രദായിക രീതിയില്‍ തന്നെ നടന്നുവരുന്നുണ്ട്.
തെക്കേമഠത്തില്‍ വേദങ്ങളുടെ അര്‍ത്ഥവിചാരമാണ് നടക്കുക. താത്വികവും ശാസ്ത്രീയവുമായി വേദങ്ങളെ സമീപിക്കുക എന്നതാണ് ലക്ഷ്യം.
അമേരിക്കന്‍ യൂണിവേഴ്സിറ്റിയെ ശാസ്ത്രജ്ഞനായ കോമരത്ത് നാരായണമേനോന്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.ശ്രീകൃഷ്ണന്, ഷിംല അഡ്വാന്‍സ്ഡ് സ്റ്റഡിസെന്ററിലെ ഫെല്ലോ ആയ ഡോ. പി.മാധവന്, വേദവിശാരദരായ കോതമംഗലം വാസുദേവന്‍ നമ്പൂതിരി, ഒറവങ്കര ദാമോദരന്‍ നമ്പൂതിരി, ഡോ.എന്‍.എം.നാരായണന്, ഡോ. പി.പരമേശ്വരന്, ഡോ.നാരായണന് ഡി കുറ്റൂര്‍ എന്നിവരടങ്ങിയ സമിതിയുടെ ചെയര്മാന് ഡോ. പി.സി.മുരളിമാധവനാണ്. 18ന് തെക്കെമഠത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തീന് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: