ഒറ്റപ്പാലം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്റിലെ തിരക്ക് നിയന്ത്രണാതീതമായി.
ദൈനംദിനം ആയിരക്കണക്കിന് വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും വന്നുപോകുന്ന സ്റ്റാന്റില്‍ തിരക്ക് നിയന്ത്രിക്കുന്നതിനു യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല.രാവിലെ ഒമ്പതിനും വൈകിട്ട് നാലു മണി സമയത്തും സ്റ്റാന്റിനുള്ളില്‍ തിരക്ക് നിയന്ത്രിക്കുവാന്‍ ആവിശ്യമായ പോലീസ് ഇല്ല. ഈ സമയം ഒരു പോലീസ് ഉദ്യോഗസ്ഥന് മാത്രമാണു സ്റ്റാന്റിനുള്ളില്‍ ഡ്യൂട്ടിക്കെത്തുന്നത്. സ്റ്റാന്റിനകത്തു ബസുകളുടെ അമിതവേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും കാരണം ഒരുവര്‍ഷത്തിനകം ആറു പേരാണ് അപകടത്തില്‍ മരിച്ചത്.
ഒരു കോളേജ് വിദ്യാര്‍ത്ഥിയടക്കം പന്ത്രണ്ടുപേര്‍ക്കു പരുക്ക് പറ്റുകയും ചെയ്തു്. സ്റ്റാന്റിനകത്തെ തിരക് നിന്ത്രിക്കുക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവിശ്യം താലൂക്ക് വികസന സമിതിയില്‍ പല പ്രാവിശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ പരിഹാരം കണ്ടെത്തുവാനുള്ള നടപടികളെക്കുറിച്ചു ചര്‍ച്ച ഉണ്ടായിട്ടില്ല.പല സ്വകാര്യബസുടമകളും പോലീസിനു മാസപ്പടി നല്കുന്നതു കൊണ്ട് അവരുടെ നിയമലംഘനങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കണ്ണടക്കുന്നതാണു അപകടങ്ങള്‍ക്കു കാരണമാകുന്നത്.
ജീവന് രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്ത യാത്രക്കാര്‍ക്കു ബസ് സ്റ്റാന്റിനുള്ളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.ഇത്തരം അപകടങ്ങള്‍ക്കു ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന ആവിശ്യം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ജനപ്രതിനിധികള്‍ ഇകാകര്യം ഗൗരവമായി എടുക്കുന്നിലെന്ന ആരോപണമുണ്ട്.
ബസ് സ്റ്റാന്റ് നിര്‍മ്മാണവും ഇഴഞ്ഞു നീങ്ങുകയാണ.ഏകദേശം അഞ്ഞൂറിലധികം ബസുകള്‍ പലതവണയായിസ്റ്റാന്റിനുള്ളില് കയറിയിറങ്ങുന്നത്.പാലക്കാട് കുളപ്പുള്ളിറൂട്ടിലെ പ്രധാന ബസ് സ്റ്റാന്റുംപ്രധാന നഗരവുമായിട്ടും അതിന്റെ യാതൊരു വിധ സുരക്ഷാസംവിധാനങ്ങളും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: