വാഷിങ്ങ്ടണ്‍: തങ്ങളുടെ രാജ്യത്ത് ഭീകരര്‍ക്ക് സുരക്ഷിത താവളമില്ലെന്ന് പൊതുവേദിയില്‍ പറഞ്ഞ പാക്ക് നയതന്ത്ര പ്രതിനിധിക്ക് സദസിന്റെ പരിഹാസം. കളിയാക്കി പൊട്ടിച്ചിരിച്ച നിറഞ്ഞ സദസ് പാക്ക് പ്രതിനിധി ഐയാസ് അഹമ്മദ് ചൗധരിയെ അക്ഷരാര്‍ഥത്തില്‍ അപഹസിച്ചു.
പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഐയാസ് പാക്കിസ്ഥാനില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഇല്ലെന്ന് പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. അടുത്തിടെ പ്രമുഖ താലിബാന്‍ നേതാവ് മുല്ല ഒമര്‍ കറാച്ചിയിലെ ആശുപത്രിയില്‍ മരണമടഞ്ഞിരുന്നു.
ഇയാള്‍ ഒരിക്കല്‍ പോലും അഫ്ഗാനിസ്ഥാന്‍ വിട്ടിട്ടിെല്ലന്നും ഐയാസ് തട്ടിവിട്ടു. ഇതോടെയാണ് സദസിലുണ്ടായിരുന്നവര്‍ ഒറ്റക്കെട്ടായി പൊട്ടിച്ചിരിച്ചത്. അസ്വസ്ഥനായ ഐയാസ് ഇതിലെന്താണിത്ര ചിരിക്കാനെന്ന് ചോദിച്ച് തലയൂരി. അമേരിക്കയിലെ പാക്ക് നയതന്ത്രജ്ഞനാണ് ഇയാള്‍.
















