Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദുരിതം പേറി കിഴക്കേ വെള്ളംതെറ്റിയിലെ വനവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 02:40 pm IST
in Kollam

സ്വന്തം ലേഖകന്‍

പത്തനാപുരം: ”കഴിഞ്ഞ ഇലക്ഷന് വോട്ട് ചോദിക്കാന്‍ വന്നതാണ് എംഎല്‍എ ഗണേഷ്. പിന്നെ ഇതേവരെ ഊരിലേക്ക് കണ്ടിട്ടില്ല. ഞങ്ങളുടെ ദുരിതങ്ങള്‍ ആരോട് പറയും .അവര്‍ക്ക് വോട്ട് മാത്രം മതി ഞങ്ങളുടെ ദുരിതത്തെ കുറിച്ച് അറിയണ്ട. റോഡ് ശരിയാക്കി തരാം എന്ന് പറഞ്ഞിട്ട് വര്‍ഷം ആറായി. ഇതുവരെയും ഒന്നുമായില്ല.”

ഇത് കിഴക്കേ വെള്ളംതെറ്റി ആദിവാസി ഊരിലെ ലീലയുടെ വാക്കുകളാണ്. വാഗ്ദാനങ്ങളുമായി എല്ലാവരും വരാറുണ്ടങ്കിലും ഇതുവരെയും ഒന്നും നടപ്പാക്കി കണ്ടിട്ടില്ലന്ന് ഊര് വാസികള്‍ ഒരുപോലെ പറയുന്നു. ഇവിടെ 30ല്‍ പരം ആദിവാസികുടുംബങ്ങളിലായി നൂറിലധികം വനവാസികളാണ് ദുരിതം പേറി കഴിയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസനിഷേധം മാത്രമല്ല ഞെട്ടിക്കുന്ന നിരവധി സത്യങ്ങളാണ് ഊരിലുള്ളത്. ആദിവാസിമലയില്‍ പണ്ഡാരം ജനവിഭാഗത്തില്‍പെട്ടവരാണ് ഇവിടെയുള്ളത്. പട്ടികവര്‍ഗ വകുപ്പ് വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും ഇവര്‍ക്ക് യാതൊന്നും ലഭ്യമാക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വെള്ളംതെറ്റി കോളനിയില്‍ സൗജന്യ റേഷന്‍ ലഭിച്ചിട്ട് മാസങ്ങളാകുന്നു. ഇതിനാല്‍ പല കുടുംബങ്ങളും പട്ടിണിയിലാണ്. ഉള്‍വനങ്ങളില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിച്ച് അത് പട്ടണത്തില്‍ കൊണ്ടുപോയി വില്‍പന നടത്തിയാണ് ജീവിക്കുന്നത്. വന്യമ്യഗശല്യവും കാലവര്‍ഷവുമായതിനാല്‍ വനത്തില്‍ പോകാനും കഴിയുന്നില്ല. ഇതോടെ വനവിഭവങ്ങള്‍ ശേഖരിക്കാനാകാതെ മിക്ക ഊരുകളും പട്ടിണിയിലാണ്. കുട്ടികളടക്കം നിരവധി പേര്‍ക്ക് പനിയും ഛര്‍ദ്ദിലും വയറിളക്കവും പിടിപെട്ടു.

മഴക്കാലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പോലും ആരോഗ്യവകുപ്പ് ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പാര്‍പ്പിട പദ്ധതിയില്‍ മുന്‍ഗണനയുണ്ടെങ്കിലും മിക്കവരും പുല്ലുമേഞ്ഞ് ചോര്‍ന്നൊലിച്ച വീടുകളില്‍ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. മിക്ക വീടുകളിലും കിണറുകളോ കക്കൂസോ ഇല്ല. സോളാര്‍പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചിട്ടുണ്ടെങ്കിലും സൗരോര്‍ജ്ജവേലികള്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത് പതിവായതിനാല്‍ വൈദ്യുതി ലഭിക്കാതെ ഇരുട്ടിലാണ്.

എന്തെങ്കിലും ആവശ്യത്തിനായി പുറംലോകത്ത് എത്തണമെങ്കില്‍ ദുര്‍ഘടം നിറഞ്ഞ ആറ് കിലോമീറ്റര്‍ വനപാതയിലൂടെ നടക്കണം. ഇവിടേക്ക് ജീപ്പ് മാത്രമാണ് എത്തുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ ജീപ്പ് വിളിച്ചാല്‍ 500 രൂപയിലധികം നല്‍കണം. ആന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യം കാരണവും റോഡിന്റെ ദുരവസ്ഥയും മൂലം ജീപ്പുകാര്‍ പലരും ഇവിടേയ്‌ക്ക് വരാറില്ല. അങ്ങനെ നിരവധിയായ പ്രശ്‌നങ്ങള്‍ കൊണ്ട് നരകതുല്യമാണ് കിഴക്കെ വെള്ളംതെറ്റിയിലെ ഊര് നിവാസികളുടെ ജീവിതം. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കടശ്ശേരി വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് ഇവിടം. ഇവിടുത്തെ വാര്‍ഡ് മെമ്പര്‍ ആരാണെന്ന് പോലും ഇവര്‍ക്ക് അറിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.