ദോഹ: ഗള്‍ഫ് അറബ് രാജ്യങ്ങളുമായുള്ള പ്രതിസന്ധി പരിഹരിക്കാന്‍ വിദേശനയത്തില്‍ മാറ്റം വരുത്താനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഉപരോധം തുടര്‍ന്നാലും രാജ്യത്തെ ബാധിക്കില്ലെന്നും ദോഹയില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ രാജ്യത്തിന് കഴിയും. രാജ്യത്തെ ജനജീവിതത്തെ പ്രശ്‌നം ബാധിക്കാതിരിക്കാന്‍ തക്കവിധം നടപടി എടുത്തിട്ടുണ്ട്. സമാധാനത്തിന്റെ വേദിയാണ് ഖത്തര്‍. സമാധാനപരമായി പ്രതിസന്ധി പരിഹരിക്കുകയാണ് രാജ്യത്തിന്റെ നയമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
മേഖലയുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് തുര്‍ക്കിയില്‍ നിന്ന് സൈന്യം എത്തുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനായി സൈനിക നടപടി സ്വീകരിക്കില്ല. ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിക്കാമെന്ന് ഇറാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചയ്‌ക്ക് ഖത്തര്‍ തയാറാണെന്നും അല്‍ താനി പറഞ്ഞു.
















