തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെമ്പാടും സംഘടിപ്പിക്കുന്ന സബ്കാ സാത്ത് സബ്കാ വികാസ് സമ്മേളനങ്ങളുടെ ഭാഗമായുള്ള കേരളത്തിലെ ആദ്യ പരിപാടി 13ന് തൊടുപുഴ ഉത്രം റീജന്‍സിയില്‍. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പരിപാടി.
ഉച്ചക്ക് രണ്ടിന് ചേരുന്ന പൊതുസമ്മേളനത്തില്‍ കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് മുഖ്യാഥിതിയാകും. ജോയ്സ് ജോര്‍ജ് എംപി അധ്യക്ഷത വഹിക്കും. കോഴിമല രാജാവ് വിശിഷ്ടാഥിതിയാകും.
ഇതോടനുബന്ധിച്ച് കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിന്റെ രണ്ട് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളായ തൊടുപുഴ കുടയത്തൂരിലെ സരസ്വതി വിദ്യാനികേതനിലെ ഹോസ്റ്റലിന്റെ ഉദ്ഘാടനവും തൊടുപുഴ കോലാനി ദീന ദയാസേവ ട്രസ്റ്റിനുള്ള സ്പെഷ്യല്‍ സ്കൂള്‍ ബസിന്റെ താക്കോല്‍ദാനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: