Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അക്രമം വ്യാപിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 10:25 pm IST
in Kozhikode

ജില്ലയില്‍ സിപിഎം

കോഴിക്കോട്: ജില്ലയിലുടനീളം വ്യാപക സിപിഎം അക്രമം. ബിജെപി, ആര്‍എസ്എസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമമാണ് ഉണ്ടായത്. ആര്‍എസ്എസ് വടകര ജില്ലാ കാര്യാലയം, ബിജെപി ചെറുവണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫീസ്, മണക്കടവ് ബൂത്ത് കമ്മിറ്റി ഓഫീസ്, വടകര മണ്ഡലം കമ്മിറ്റി ഓഫീസ് എന്നിവക്ക് നേരെ അക്രമം ഉണ്ടായി. ജില്ലയിലുടനീളം ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങളും പ്രചരണ ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. ന്യൂദല്‍ഹിയിലെ എകെജി ഭവനിലുണ്ടായ സംഭവത്തിന്റെ മറവില്‍ ആരംഭിച്ച അക്രമം സിപിഎം ജില്ലയിലുടനീളം വ്യാപിപ്പിക്കുകയായിരുന്നു. സിപിഎമ്മും പോഷക സംഘടനകളും വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ടു.

ബിജെപി ചെറുവണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫീസ്, സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു. ബുധനാഴ്ച രാത്രി 8.30 ഓടുകൂടിയാണ് പ്രകടനമായെത്തിയ ഒരു സംഘം സിപിഎമ്മുകാര്‍ ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ഓഫീസ് അടിച്ചു തകര്‍ത്തത്. ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ വാതില്‍ ചവിട്ടി തുറന്നാണ് അക്രമികള്‍ അകത്ത് കടന്നത്. വാതില്‍ ദേശീയ പാതയിലേക്ക് വലിച്ചെറിഞ്ഞു. ഓഫീസിലെ ഫര്‍ണിച്ചര്‍, ഫോട്ടോകള്‍, എന്നിവ നശിപ്പിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ളവ എറിഞ്ഞുടച്ചു. ഫാനിന്റെ ലീഫുകള്‍ ഒടിച്ചുകളഞ്ഞു. ഓഫീസിലുണ്ടായിരുന്ന 16500 രൂപയും ഫണ്ട് പിരിവിന്റെ റസീറ്റുകളും അക്രമികള്‍ എടുത്തുകൊണ്ടുപോയി. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നല്ലളം പോലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നലെ ബേപ്പൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തി.

ബിജെപി മണക്കടവ് ബൂത്ത് കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭനനു നേരെയും സിപിഎം അക്രമമുണ്ടായി. ബുധനാഴ്ച രാത്രി 10.20 ഓടെയാണ് പത്തു ബൈക്കുകളിലായെത്തിയ ഇരുപതോളം അക്രമികള്‍ ഓഫീസിനു നേരെ കല്ലെറിഞ്ഞത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും കല്ലേറില്‍ തകര്‍ന്നു. ഓഫീസിനകത്തുണ്ടായിരുന്ന ടിവി, ഫര്‍ണിച്ചര്‍ എന്നിവയും നശിപ്പിക്കപ്പെട്ടു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നല്ലളം പോലീസില്‍ പരാതി നല്‍കി. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മണക്കടവില്‍ പ്രകടനം നടത്തി.

അക്രമിക്കപ്പെട്ട ബിജെപി ഓഫീസുകള്‍ ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് പൊക്കിണാരി ഹരിദാസന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറി സി. അമര്‍നാഥ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. വ്യാജപ്രചരണം നടത്തി അക്രമം അഴിച്ചുവിടുകയാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് പി. പരമേശ്വരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഹരിദാസന്‍ നാരങ്ങയില്‍, ഏരിയാ പ്രസിഡന്റ് ആനന്ദറാം, ഫറോക്ക് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് മോഹനന്‍മാസ്റ്റര്‍ തുടങ്ങിയവരും ചെറുവണ്ണൂര്‍ ഓഫീസ് സന്ദര്‍ശിച്ചു.

ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് വസന്തരാജ്, സെക്രട്ടറി നിത്യാനന്ദന്‍, ഏരിയാ പ്രസിഡന്റ് വേലായുധന്‍, ജനറല്‍ സെക്രട്ടറി ധനേഷ്, യുവമോര്‍ച്ച ഏരിയ പ്രസിഡന്റ് രഞ്ജിത്ത് എന്നിവരും അക്രമിക്കപ്പെട്ട മണക്കടവ് ബൂത്ത് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.