കുമളി: വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ ഈനാംപേച്ചിയുടെ ശല്ക്കങ്ങളു(പുറംതോട്) മായി നാല് പേര് വനപാലകരുടെ പിടിയില്‍. ചക്കുരപള്ളം അണക്കര സ്വദേശി ബിനോയി(40), ഉത്തമപാളയം മംഗളാദേവി അടിവാരം പളയക്കുടി സ്വദേശികളായ പാല്‍പ്പാണ്ടി(22), ഈശ്വരന്(22), വാളാഡി കന്നിവാരച്ചോല സ്വദേശി ആന്റണി(52) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് കട്ടപ്പന ഫ്ളൈയിങ് സ്ക്വാഡും കുമളി റേഞ്ച് ഓഫീസിലെ വനപാലകരും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച ശല്ക്കങ്ങള് കുമളി ബസ് സ്റ്റാന്റില്‍ വച്ച് വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.
കട്ടിയേറിയ തോട് മരുന്ന് നിര്‍മ്മാണത്തിനായാണ് ഇവിടെ എത്തിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളില്‍ ഒന്നാണ് ഈനാംപേച്ചി. ശത്രുക്കളില്‍ നിന്ന് രക്ഷപെടാനായി പ്രകൃതികനിഞ്ഞ് നല്കിയിരിക്കുന്നതാണ് ഇവയുടെ ശല്ക്കങ്ങള്. ശത്രുക്കളില്‍ നിന്ന് രക്ഷപെടാനായി ബോളുപോലെ ഉരുണ്ട് സഞ്ചരിക്കാനും ഇവയ്ക്കാകും. പ്രതികളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: