ചാലക്കുടി: കൊന്നക്കുഴി സര്‍ക്കാര്‍ സ്കൂള്‍ ദത്തെടുക്കാനുള്ള നീക്കം വിവാദമായതിനെ തുടര്‍ന്ന് എസ്എഫ്ഐ ഉപേക്ഷിച്ചു. കൊന്നക്കുഴി സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍ ഏറ്റെടുക്കുന്ന പദ്ധതി വേണ്ടെന്ന് വെച്ചതായും പഠനോപകരണ വിതരണം മാത്രമെ നടത്തുന്നുള്ളു എന്നും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി ജോസ് പറഞ്ഞു.
ജെനീഷിന്റെ നേതൃത്വത്തില്‍ സംഘാടക സമിതിയുടെ നേതൃത്വത്തിലായിരുന്നു സ്ക്കൂള് ഏറ്റെടുക്കുവാന്‍ ശ്രമിച്ചിരുന്നത് ഇതിനെതിരെ ബിജെപി, യുവമോര്‍ച്ച, എബിവിപി, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ പ്രതിക്ഷേധവുമായി രംഗത്ത് വന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.കഴിഞ്ഞ ദിവസം നടന്ന പിടിഎ യോഗത്തിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്കൂള്‍ ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: