പേരാമ്പ്ര: പേരാമ്പ്ര സര്‍ ക്കാര്‍ എല്‍.പി സ്‌കൂളായ വെല്‍ഫെയര്‍ സ്‌കൂളില്‍ സാംബവ വിഭാഗത്തിലുള്ള കുട്ടികള്‍ പഠിക്കുന്നു എന്ന കാരണത്താല്‍ മറ്റു കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാത്ത സാഹചര്യം അതീവ ഗൗരവമുള്ളതാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.
നൂറുശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളം പന്തിഭോജനത്തിന്റെ ശതാബ്ദി ആഘോഷം കഴിഞ്ഞിട്ടും നൂറുവര്‍ഷം പുറകിലാണെന്നത് അപമാനകരമാണ്. വാര്‍ഡ് മെമ്പറും പഞ്ചായത്തും, സിപിഎം മന്ത്രിയും പ്രതിനിധീകരിക്കുന്ന സ്ഥലത്താണ് പച്ചയായ ജാതി വിവേചനം നടക്കുന്നത്. സിപിഎം ഭൂരിപക്ഷപ്രദേശമായ ഇവിടെ നേതാക്കളുടെ മക്കളെ പോലും ഈ വിദ്യാലയത്തില്‍ അയക്കാറില്ല അദ്ദേഹം പറഞ്ഞു.
സി.ആര്‍.പ്രഫുല്‍കൃഷ്ണന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച സംഘം സ്‌കൂള്‍ സന്ദര്‍ശിച്ചു. മധുരപലഹാരം വിതരണം ചെയ്തു. അനൂപ്, സുബീഷ്, ഇ.കെ, നിഖില്‍ മോഹന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
















