വടക്കാഞ്ചേരി: ഓട്ടുപാറയിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടം ജീര്ണാവസ്ഥയില്. വടക്കാഞ്ചേരി നഗരസഭയ്ക്ക് കീഴിലെ പഴയ കെട്ടിടങ്ങളില്‍ ഒന്നായ ബസ് സ്റ്റാന്‍ഡ് കെട്ടിട സമുച്ചയത്തിനാണ് ഈ ദുരവസ്ഥ.
മഴക്കാലമായതോടെ ചോര്‍ന്നൊലിച്ചും കോണ്‍ക്രീറ്റ് അടര്‍ന്ന് വീണും കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു.
1947 ല്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയാണ് ബസ് സ്റ്റാന്‍ഡും വാണിജ്യ ആവശ്യങ്ങള്‍ക്കായി അനുബന്ധ കെട്ടിട സമുച്ചയവും നിര്‍മിച്ചത്.
ജില്ല സഹകരണ ബാങ്കും ഹോട്ടലും ഉള്‍പ്പെടെ പതിനഞ്ചോളം വ്യാപാരസ്ഥാപനങ്ങളും ഈ കെട്ടിടത്തിലുണ്ട്.
അഞ്ച് വര്‍ഷം മുമ്പ് കെട്ടിടത്തിന് മുകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഷീറ്റും മേഞ്ഞിരുന്നു. എന്നാലിന്ന് പല ഭാഗങ്ങളും തകര്‍ന്നു കഴിഞ്ഞു.
കടമുറികള്‍ വാടകയ്ക്കെടുത്തവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. താഴത്തെ നിലയിലുള്ള ഹോട്ടലിന്റെ അടുക്കള പ്രവര്‍ത്തിക്കുന്നത് രണ്ടാം നിലയിലാണ്.
മാനദണ്ഡങ്ങള്‍ ലംഘിച്ച് പല നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തിയതായി ആക്ഷേപമുണ്ട്.
കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ നിലം പൊത്താറആയ കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: