ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സക്ക്എത്തുന്നവരുടെ എണ്ണം ആയിരത്തോളമായി.ഇതില്‍ കഴിഞ്ഞ മാസം ഡെങ്കി ബാധിച്ചവരുടെ എണ്ണം പത്താണെന്നു സ്ഥിരീകരിച്ചു. എന്നാല്‍ എച്ച്.വണ്‍, എന്‍ വണ്‍, എലിപ്പനിഎന്നീ രോഗലക്ഷണങ്ങള്‍ ഇതുവരെ ആരിലും കണ്ടെത്തിയിട്ടില്ലെന്നു ആശുപത്രി സൂപ്രണ്ട് ഡി. പ്രിയ പറഞ്ഞു.
ഡോക്ടന്മാരുടെ കുറവടക്കം നിരവധി പ്രശ്‌നങ്ങള്‍ താലൂക്ക് ആശുപത്രിയില്‍നിലനില്‍ക്കുന്നു. മഴ ആരംഭിച്ചതോടെ പനി ബാധിതരുടെഎണ്ണം ക്രമാധീതമായി കൂടുകയാണ്. എന്നാല്‍ മരുന്നടക്കമുള്ള സൗകര്യങ്ങള്‍ക്കു ക്ഷാമമില്ലെന്നും സൂപ്രണ്ട്പറഞ്ഞു.
രാവിലെ രണ്ടു മണിക്കൂര്‍ ഡോക്ടര്‍മാര്‍ വെറുതെ ഇരിക്കുന്ന അവസ്ഥയാണെന്നും പറയുന്നു.രോഗികള്‍ എട്ട്മണിയെന്ന ഒ.പി. സമയം മനസ്സിലാക്കി എത്തുകയാണെങ്കില്‍ തിരക്കിന്റെകാര്യത്തിലും കാത്ത് നില്‍പ്പിന്റെ കാര്യത്തിലും ഗണ്യമായ മാറ്റം വരും. കാലാവസ്ഥമാറിയതോടെ ഒറ്റപ്പാലം മേഖലയില്‍ പനി ബാധിതരുടെ എണ്ണംകൂടി വരുകയാണ്.
















