കാസര്‍കോട്: കഴിഞ്ഞ ദിവസസമുണ്ടാ കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട റോഡിലെ വെള്ളക്കെട്ട് കാല്‍നടയാത്രക്കും വാഹനയാത്രക്കും ഒരുപോലെ ദുരിതമാകുന്നു. കാസര്‍കോട് നഗരസഭയിലെ അണങ്കൂര്‍ ബെദിരയിലാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇതുകാരണം ഇതുവഴി പോകുന്നവര്‍ കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്.
വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ഏറെ പ്രയാസകരമാണ്. കാല്‍നടയാത്രക്കാര്‍ക്കും വെള്ളക്കെട്ട് യാത്രാ തടസമുണ്ടാക്കുന്നു. മാത്രമല്ല ഇതുവഴി നടന്നു പോകുന്നവര്‍ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീഴുന്നതും പതിവായിരിക്കുകയാണ്. ഇതിനകം മൂന്നോളം പേര്‍ക്ക് ഇങ്ങനെയുണ്ടായ അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
നഗരസഭാ ചെയര്‍പേഴ്സണിന്റെ വാര്‍ഡിന് തൊട്ടടുത്ത വാര്‍ഡിലാണ് റോഡ് ശോചനീയാവസ്ഥ നേരിടുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. നിരവധി കൗണ്‍സിലര്‍മാര്‍ സംഗമിക്കുന്ന സ്ഥലം കൂടിയാണിതെന്നും അവര്‍ പറഞ്ഞു. റോഡ് പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: