ഉപ്പള: മംഗല്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഏക പ്രാഥമികാരോഗ്യ കേന്ദ്രമായ ഉപ്പളയിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ കഷ്ടപ്പെടുന്നു. ജില്ലയിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള ഒരു പഞ്ചായത്തിലാണ് ഈ ദുരവസ്ഥ. ഇവിടെ നിലവില്‍ നാല് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഇപ്പോള്‍ കേന്ദ്രത്തിലുള്ളത് ഒരാള്‍ മാത്രമാണ്. ബാക്കി മൂന്ന് ഡോക്ടര്‍മാരും അവധിയിലാണെന്നും പരിശീലനത്തിലാണെന്നും വ്യത്യസ്ത മറുപടികള്‍ നല്കി ജനങ്ങളെ അധികൃതര്‍ കബളിപ്പിക്കുകയാണ്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ തന്നെ കൈക്കുഞ്ഞുങ്ങളുമേന്തി സ്ത്രീകളടക്കം നൂറു കണക്കിന് രോഗികളാണ് ഇവിടെയെത്തിച്ചേരുന്നത്. മണിക്കൂറുകളോളം വരി നിന്നാണ് പലര്‍ക്കും ഡോക്ടറെ കാണാന്‍ സാധിക്കുന്നത്.
പലരും തിരക്ക് കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ഹോമിയോ ആശുപത്രിയിലെ ഡോക്ടറും മിക്ക ദിവസങ്ങളിലും അവധിയിലാണെന്ന പരാതിയും നിലവിലുണ്ട്. ഇത് ജനങ്ങളില്‍ വന്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
ജനങ്ങളുടെ ദുരിതം കാണാന്‍ ഇനിയും അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: