നിലമ്പൂര്‍: രാത്രിയുടെ മറവില്‍ നിലമ്പൂര്‍ നഗരസഭയില്‍ പാടം നികത്തല്‍ സജീവം. മാനവേദന് സ്കൂളിനു സമീപത്തെ കൃഷിയിടമാണ് നികത്തുന്നത്. വര്‍ഷങ്ങളായി നെല്ലും ഇടവിളയായി പച്ചക്കറിയും കൃഷി ചെയ്തിരുന്ന സ്ഥലമാണ് അനധികൃതമായി മണ്ണിട്ട് നികത്തുന്നത്.
രണ്ട് ഏക്കറോളം വരുന്ന തണ്ണീര്‍തട പ്രദേശമായ കൃഷി ഭൂമി താഴെ ചന്തകുന്ന് മുതല്‍ മാനവേദന് സ്കൂളിന്റെ ഇടതുഭാഗം വരെ പകുതിയിലേറെ നികത്തിയിട്ടുണ്ട്.
ടിപ്പര്‍ ലോറികളില്‍ പലഭാഗങ്ങളില്‍ നിന്നും മണ്ണും മറ്റ് കെട്ടിടാവിശിഷ്ടങ്ങളും എത്തിച്ചാണ് നികത്തല്‍ തകൃതിയായി നടക്കുന്നത്. ഉന്നതബന്ധം മറയാക്കി വന്‍ ഭൂമാഫിയകളാണ് ഇതിനുപിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അധികൃതര്‍ ഇതുവരെ ഈ പ്രശ്നത്തില്‍ ഇടപ്പെട്ടില്ല എന്നതും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: