ചാലക്കുടി: ആദിവാസി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത നടപ്പാക്കാനുള്ള നീക്കത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് വാഴച്ചാല്‍ ഊരു മൂപ്പത്തി ഗീത പറഞ്ഞു. പ്രകൃതി സംരക്ഷണ വേദി സംസ്ഥാന പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വനാവകാശ നിയമം നില നില്ക്കുമ്പോള് അതിരപ്പിള്ളിയിലെ ഊരു സഭകളുടെ തീരുമാനം വക വെക്കാതെയാണ് പദ്ധതിയുമായി അധികൃതര്‍ മൂന്നോട്ട് പോകുന്നത്. ഇത് ആദിവാസികളോടുള്ള വെല്ലുവിളിയാണെന്നും പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
നിലവിലുള്ള ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ആവശ്യം ഉള്ള വൈദ്യുതി ഉത്പാദിപ്പിക്കാതെ വനമേഖലയെ പാടെ തകര്‍ക്കുന്ന അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട് പോകുന്നത് ശരിയല്ല. പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളില്‍ നിന്ന് വേണ്ട വൈദ്യൂതി ഉത്പാദിപ്പിക്കുവാന്‍ കഴിയുമെങ്കിലും അതിനൊന്നും ശ്രമിക്കാത അതിരപ്പിള്ളി പദ്ധതിക്കായി വാശിപ്പിടിക്കുന്നത് അംഗീകരിക്കുവാന്‍ കഴിയുകയില്ലെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു പറഞ്ഞു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംരക്ഷണ വേദി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി.സുധാകരന്,സുരേഷ് മഞ്ഞപ്പാറ, പി.എന്‍.അശോകന്, ബിജു ആളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: